അത്തോളിയിൽ   വ്യാപാരോത്സവ  ത്തിന് ഇന്ന്  വർണ്ണാഭമായ സമാപനം ;    ആവേശമാകാൻ  നിർമ്മൽ പാലാഴി
അത്തോളിയിൽ വ്യാപാരോത്സവ ത്തിന് ഇന്ന് വർണ്ണാഭമായ സമാപനം ; ആവേശമാകാൻ നിർമ്മൽ പാലാഴി
Atholi News16 Sep5 min

അത്തോളിയിൽ 

വ്യാപാരോത്സവ

ത്തിന് ഇന്ന്

വർണ്ണാഭമായ സമാപനം ;


ആവേശമാകാൻ

നിർമ്മൽ പാലാഴി






അത്തോളി: ചെറുകിട വ്യാപാരികളുടെ ബിസിനസ് വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓണാഘോഷത്തിൻ്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് സംഘടിപ്പിച്ച ‘വ്യാപാരോത്സവം 2026’ന് ഇന്ന് (സെപ്റ്റംബർ 16 ന് ) വർണ്ണാഭമായ സമാപനം.

കുടക്കല്ല് ലക്സ് മോർ കൺവെൻഷൻ സെന്ററിൽ വൈകീട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ കൊല്ലോത്ത് അധ്യക്ഷത വഹിക്കും.

യൂണിറ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അനുസ്മരണ പ്രഭാഷണം നടത്തും. സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് വിശിഷ്ടാതിഥിയായും പ്രശസ്ത ചലച്ചിത്ര-മിമിക്രി താരം നിർമ്മൽ പാലാഴി മുഖ്യാതിഥിയായും പങ്കെടുക്കും.

അത്തോളി യൂണിറ്റിനെ കഴിഞ്ഞ കാലങ്ങളിൽ നയിച്ച ടി.വി. ജലീൽ തൈവളപ്പിൽ, എ.കെ. ഷംസുദ്ദീൻ എന്നിവരെ ബാബു വേളൂർ മെഡിക്കൽസ് ആദരിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ കൂപ്പൺ നറുക്കെടുപ്പ് നടത്തും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, അത്തോളി യൂണിറ്റ് ജനറൽ സെക്രട്ടറി പി.എം. ജമാൽ, സി.പി.ഐ.എം എൽ.സി സെക്രട്ടറി പി.എം. ഷാജി, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുനിൽ കൊളക്കാട്, സാജിദ് കോറോത്ത്, ആർ.എം. കുമാരൻ, കെ. നളിനാക്ഷൻ, ആർ.കെ. രവീന്ദ്രൻ, പി.ഇ. ഇസ്ഹാഖ് എന്നിവർ പ്രസംഗിക്കും.

യൂണിറ്റ് ജനറൽ സെക്രട്ടറി രാജേഷ് ബ്രൈറ്റ് സ്വാഗതവും ട്രഷറർ ലിനീഷ് ആനശ്ശേരി നന്ദിയും പറയും.ടി ഒ ഷിബു , ബാബു അഥീന , മഖ്ബൂൽ പർദ്ദ ഹൗസ് , ഷിനിൽ ചില്ല , വനിത വിംഗ് പ്രസിഡൻ്റ് ആരിഫ ബീവി , സെക്രട്ടറി ഷക്കീല ജലീൽ എന്നിവർ സന്നിഹിതരാകും.

വൈകീട്ട് 3 മുതൽ കരോക്കെ ഗാനമേളയും നടക്കും.

Recent News