
മലയാള ഭാഷ പഠന ശാക്തീകരണം ;
അത്തോളി ജി വി എച്ച് എസ് എസ് ൽ
"എഴുതി തെളിയാം പദ്ധതിയ്ക്ക് " തുടക്കമായി
അത്തോളി :
ജി വി എച്ച് എസ് എസ് അത്തോളിയിൽ മലയാള ഭാഷ പഠന ശാക്തീകരണത്തിന്റെ ഭാഗമായി ആരംഭിക്കുന്ന എഴുതി തെളിയാം പദ്ധതിക്ക് തുടക്കം* കുറിച്ചു. വിദ്യാലയത്തെ മികവിന്റെ കേന്ദ്രമായി മാറ്റുന്നതിന് വേണ്ടി ആരംഭിച്ച സ്പാർക്ക് പ്രോജക്റ്റിന്റെ ഭാഗമായാണ് സ്കൂളിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഈ പരിപാടി ആരംഭിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വി.എം ഷിജു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി പ്രസീജ,സ്റ്റാഫ് സെക്രട്ടറി കെ സജീവൻ ,സ്പാർക്ക് കൺവീനർ വിനോദ് മേച്ചേരി ,എഴുതി തെളിയാം കോഡിനേറ്റർ എസ് സരിത പി.റഫീഖ്, പി.ഫൈസൽ എന്നിവർ സംസാരിച്ചു.