വാർഷിക ആഘോഷ നിറവിൽ മീഡിയ ക്ലബ്ബും  മീഡിയ വിഷനും; മാറുന്ന കാലത്തിനൊപ്പം  മാധ്യമ പ്രവർത്തനം മാറണമെന്ന്
വാർഷിക ആഘോഷ നിറവിൽ മീഡിയ ക്ലബ്ബും മീഡിയ വിഷനും; മാറുന്ന കാലത്തിനൊപ്പം മാധ്യമ പ്രവർത്തനം മാറണമെന്ന് പി അനിൽ
Atholi News4 Oct5 min

വാർഷിക ആഘോഷ നിറവിൽ മീഡിയ ക്ലബ്ബും

മീഡിയ വിഷനും; മാറുന്ന കാലത്തിനൊപ്പം

മാധ്യമ പ്രവർത്തനം മാറണമെന്ന് പി അനിൽ




പേരാമ്പ്ര :

കഴിഞ്ഞ 13 വർഷമായി പേരാമ്പ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദൃശ്യ- പത്ര. കലാ സാംസ്കാരിക കൂട്ടായ്മയായ മീഡിയ ക്ലബ്ബിൻ്റെ പതിനാലാം വാർഷികവും 

മീഡിയ വിഷൻ ഓൺലൈൻ ന്യൂസിന്റെ എട്ടാം വാർഷികവും പേരാമ്പ്ര റീജിനൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി അനിൽ ഉദ്ഘാടനം ചെയ്തു.

മാറുന്ന കാലത്തിനൊപ്പം

മാധ്യമ പ്രവർത്തനം

മാറണമെന്ന് അദ്ദേഹം പറഞ്ഞു

ജീവൻ ടി.വി റീജിണൽ ചീഫ് അജീഷ് അത്തോളി മുഖ്യാതിഥിയായി. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരത്തിൽ

മാധ്യമ പ്രവർത്തനത്തിന്

അച്ചടക്കം ഇല്ലായ്മ വരാതെ നോക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ ക്ലബ്ബ് വൈസ് പ്രസിഡണ്ട് ഡോക്ടർ : യൂസഫ് എ.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മീഡിയ ക്ലബ്ബ് പ്രസിഡണ്ട് സി.കെ ബാലകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മീഡിയ വിഷനിലെ ആദ്യ കാല മാധ്യമ പ്രവർത്തകരെയും കലാകാരന്മാരെയും ആദരിച്ചു.

പേരാമ്പ്ര പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എൻ.പി വിധു , ജീവകാരുണ്യ പ്രവർത്തകനായ എ.കെ തറുവൈ ഹാജി , അധ്യാപക അവാർഡ് ജേതാവും സ്കൗട്ട് കമ്മീഷണറുമായിരുന്ന ബാലചന്ദ്രൻ മാസ്റ്റർ പാറച്ചോട്ടിൽ , അലങ്കാർ ഭാസ്കരൻ . രാധാകൃഷ്ണൻ ഒള്ളൂർ എന്നിവർ സംസാരിച്ചു.മീഡിയ ക്ലബ്ബ് സെക്രട്ടറി അബ്ദുള്ള പേരാമ്പ്ര സ്വാഗതവും മിത്ര മോഹൻ നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Recent News