കാറിനുളളിൽ തീ പിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹത ;  പെട്രോൾ വാങ്ങി മടങ്ങുന്ന യുവതിയുടെ സ
കാറിനുളളിൽ തീ പിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹത ; പെട്രോൾ വാങ്ങി മടങ്ങുന്ന യുവതിയുടെ സി സി ടി വി ദൃശ്യം നിർണ്ണായകം
Atholi NewsInvalid Date5 min

കാറിനുളളിൽ തീ പിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹത ;


പെട്രോൾ വാങ്ങി മടങ്ങുന്ന യുവതിയുടെ സി സി ടി വി ദൃശ്യം 

നിർണ്ണായകം




പേരാമ്പ്ര :ഓടികൊണ്ടിരുന്ന കാറിൽ തീ പടർന്ന് 27 വയസ്കാരി സോന വെന്ത് മരിച്ച സംഭവത്തിൽ യുവതി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ചെറുവണ്ണൂർ സ്വദേശികളായ രജിൻ ലാലും ഭാര്യ സോനയും ആശുപത്രിയിൽ നിന്നും മടങ്ങും വഴിയാണ് ഓടി കൊണ്ടിരുന്ന കാറിൽ തീ പടർന്ന് ഗർഭിണിയായ സോന വെന്ത് മരിച്ചത് ഭർത്താവ് തി കൊളുത്തിയെന്ന് ആദ്യം പ്രചരിപ്പിച്ച കേസിൽ സി സി ടി വി നിർണ്ണായകമാകുകയാണ്. കാറിന് ഷോർട്ട് സർക്യൂട്ട് അല്ലെന്ന് ഇതിനകം ഫോറൻസിക് റിപ്പോർട്ട് എത്തിയതോടെ പെട്രോൾ എവിടെ നിന്ന് ലഭിച്ചു എന്ന് അന്വേഷണമായി. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഒരു സ്ത്രീ പെട്രോൾ കന്നാസുമായി വാങ്ങുന്ന ദൃശ്യം ലഭിച്ചതോടെ ദുരൂഹത വർദ്ധിച്ചു. ഈ സ്ത്രീക്ക് സോനയുമായി സാമ്യം ഉണ്ടോ എന്ന പരിശോധയിലാണ് അന്വഷണ സംഘം .

 കാറിൽ പെട്രോൾ കന്നാസ് 

ശ്രദ്ധയിൽപെട്ടോ സോനയുമായി പകൽ എവിടെയെല്ലാം പോയി തുടങ്ങിയ കാര്യങ്ങൾ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രജിൻ ലാലിൽ നിന്നും മൊഴി ലഭിക്കേണ്ടതുണ്ട്.

65% പൊള്ളലേറ്റതായി മെഡിക്കൽ റിപ്പോർട്ടുണ്ട്. അതേ സമയം രജിൻ ലാലിൻ്റെ ശരീരത്തിൻ്റെ പുറക് വശമാണ് തീ പടർന്നത് എന്നും 

ഓടി രക്ഷപ്പെടാൻ ശ്രമിച്ചതും സോനയുടെ പങ്ക് ഏറെയെന്നും പോലീസ് സംശയിക്കുന്നു.

രജിൻ ലാലിൻ്റെ മൊഴിയും സി സി ടി വി ദൃശ്യങ്ങളും ഇനി കേസിൽ വഴിത്തിരിവാകും

Recent News