ഓർമ്മകളിലേക്ക് ഒരു നോമ്പുകാലം കൂടി ;  മാധ്യമ പ്രവർത്തകൻ പി അനിൽ ആ കഥ പറയുന്നു !
ഓർമ്മകളിലേക്ക് ഒരു നോമ്പുകാലം കൂടി ; മാധ്യമ പ്രവർത്തകൻ പി അനിൽ ആ കഥ പറയുന്നു !
Atholi NewsInvalid Date5 min

ഓർമ്മകളിലേക്ക് ഒരു നോമ്പുകാലം കൂടി ;


മാധ്യമ പ്രവർത്തകൻ പി അനിൽ ആ കഥ പറയുന്നു !



Ramsan Special 



"നോമ്പാണ് , നോമ്പെടുക്കൽ ,ഇതിപ്പോ മൂന്നാം വർഷം പൂർത്തിയാക്കി.... "ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചപ്പോൾ പി അനിലിൻ്റെ മറുപടി ഇങ്ങിനെ ആയിരുന്നു.


മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരധ്യാത്മിക പ്രഭാഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ഉപവാസമെന്ന അഗ്നിപുരാണത്തിലെ വ്രതത്തെക്കുറിച്ചുള്ള

വ്യാഖ്യാനം കോഴിക്കോട്ടെ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ

പി.അനിലിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉപവാസമനുഷ്ഠിക്കുന്നവർ ഭക്ഷണം, വെള്ളം എന്നിവ മാത്രമല്ല എല്ലാ 

വിധ ലൗകിക സുഖസൗകര്യങ്ങളും വർജിക്കണമെന്ന പരാമർശവും അനിലിൻ്റെ മനസിൽ പുതിയ ചിന്തകൾക്ക് വഴി മരുന്നിട്ടു. തൊട്ടടുത്തെ ദിവസങ്ങളിൽ റമദാൻ മാസം തുടങ്ങുന്ന സമയം കൂടിയായിരുന്നു.

അന്ന് അനിലെടുത്ത ഒരു തീരുമാനമായിരുന്നു

റമദാൻ വ്രതം അനുഷ്ഠിക്കാമെന്ന്. ശാരീരികവും മാനസികവുമായ ശുദ്ധീകരണം എല്ലാ മനുഷ്യർക്കും ഏറ്റവും അത്യാന്താപേക്ഷിതമായ ഇതിനു മനുഷ്യനു വേണ്ട ഏറ്റവും നല്ല ഒന്നാണ് വ്രതം എന്ന് അന്ന് അനിൽ തിരിച്ചറിയുകയായിരുന്നു.

ഇപ്പോൾ പിന്തിരിഞ്ഞു നോക്കുമ്പോൾ പടച്ചവൻ്റെ കാരുണ്യം റമദാൻ മാസത്തിലെ വ്രത സംതൃപ്തിയാൽ നിറഞ്ഞ മനസ്സുമായാണ് തൻ്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം റമദാൻ നോമ്പിൻ്റെ വിശേഷങ്ങൾ സാഹിത്യകാരനും അദ്ധ്യാത്മികപ്രഭാഷകൻ കൂടിയായ അനിൽ പങ്കുവെക്കുന്നത്.

സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ - ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതിൻ്റെ അർത്ഥം സാധാരണക്കാർക്കു ശരിക്കും മനസിലായത് കോവിഡ് കാലത്താണ്. മറ്റുള്ളവർക്ക് അസുഖം വന്നാൽ അത് എത്ര അകലെ ആണെങ്കിലും നമ്മളെയും ബാധിക്കും. അതുപോലെയാണ് മതമേതായാലും മനുഷ്യൻ നന്നാവണം എന്ന ചൊല്ല്.

മതങ്ങൾക്കപ്പുറം പരസ്പര സ്നേഹം സഹവർത്തിത്വം എന്നിവ വളർത്തിയെടുക്കാനാണ് ഓരോ മനുഷ്യരു ശ്രമിക്കേണ്ടതെന്നാണ് അനിലിൻ്റെ വാദം.

 ഒരു നേരത്തെ പോലും ഭക്ഷണം കിട്ടാത്തവൻ്റെ പ്രയാസം, ബുദ്ധിമുട്ട്, വിശപ്പ് ഇവയെല്ലാം നമ്മളും തിരിച്ചറിയേണ്ടതല്ലേ?, ഇതിന് ഏറ്റവും സൗകര്യപ്രദമായ മാസം റമദാൻ തന്നെയാണ്,

 ഒരു വലിയ സമൂഹം ഒന്നാകെ ഇത് നമ്മളുടെ ചുറ്റുവട്ടത്ത് കാണിച്ചു തരുമ്പോൾ പിന്നെ അതിൽ നിന്ന് നാം

മാറി നിൽക്കേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് അനിൽ പറയുന്നു. ആദ്യ വർഷത്തെ ആദ്യനോമ്പിന് 

മുൻപേ ചില മുൻകരുതലുകളെല്ലാം ചെയ്താണ് റമദാനിലേക്ക് അനിൽ കടന്നത്. റമദാൻ വ്രതാരംഭം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഭക്ഷണം പതുക്കെ പതുക്കെ കുറച്ചു കൊണ്ടുവന്നു. റമദാൻ ഒന്നാം ദിനത്തിൽ വല്ലാതെ ബുദ്ധിമുട്ടി. എന്നാൽ രണ്ടാം ദിനം മുതൽ ശരീരം വ്രതത്തെ അനുകൂലിച്ചു.

നോമ്പ് കാലത്ത് പുലർച്ചെ എണീറ്റ് ഇദ്ദേഹം തന്നെയാണ് നോമ്പിൻ്റെ അത്താഴം തയ്യാറാക്കുക. പച്ചക്കറി വിഭവങ്ങൾ തന്നെയാണ് അത്താഴം. വൈകീട്ട് നോമ്പ് തുറ , വെള്ളവും കാരക്കയും പഴങ്ങളുമുപയോഗിച്ചാണ്. രാത്രിഏകദേശം ഒരെട്ട് മണിയോടെ തേങ്ങാ പാലൊഴിച്ച പൊടിയരിക്കഞ്ഞിയാണ് പ്രധാന നോമ്പ് 

തുറ വിഭവം. പിന്നെ പുലർച്ചക്ക് പച്ചക്കറികൾ മാത്രം ഉൾപ്പെടുത്തിയ അത്താഴവുമാണ് ഭക്ഷണക്രമം. 

വലിയൊരു ചായ പ്രിയനായ അനിലിന് നോമ്പ് ജീവിതത്തിൽ നൽകിയ മറ്റൊരു പ്രധാന മാറ്റം.

 ചായ കുടി നിർത്തിപ്പിച്ചുവെന്നതാണ്. ദിവസം നാലഞ്ച് ഗ്ലാസ് ചായ കുടിക്കുമായിരുന്ന അനിലിനിപ്പോൾ ചായ പൂർണ്ണമായും ഒഴിവാക്കി.

റമദാൻ തനിക്ക് നൽകിയ മാനസിക കരുത്തിൻ്റെ ഉദാഹരണമാണിത്. അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും മാത്രമാണ് അനിലിൻ്റെ ഈ റമദാൻ നോമ്പ് നോൽക്കൽ കഥ ഇപ്പോഴും അറിയുന്നത്.

നോമ്പിലൂടെയുള്ള യാത്ര എന്താണ് നൽകിയതെന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, നോമ്പ് വെറുമൊരു പട്ടിണി കിടക്കൽ മാത്രമല്ല, വാക്കും പ്രവർത്തിയുമെല്ലാം ശുദ്ധീകരിച്ചു കൊണ്ട്

ഒരാത്മ സംസ്കരണത്തിനായുള്ള പരിശീലനം കൂടിയാണെന്നാണ് മറുപടി. കഴിഞ്ഞ വർഷം മുതൽ വിശുദ്ധ ഖുർആൻ മലയാള ഭാഷാന്തരവും നോമ്പ് കാലത്ത് പാരായണം ചെയ്യുന്ന പതിവ് തുടങ്ങിയിട്ടുണ്ട്. 

ഇതും മുൻ കാഴ്ചപ്പാടുകളെ ഏറെ മാറ്റി മറിക്കുന്നതിലെത്തിയെന്നാണ് പറയാനുള്ളത്. ഇസ്ലാമടക്കമുള്ള മതത്തെക്കുറിച്ച് ചോദിച്ചാൽ സുഹൃത്തുക്കളായവർക്ക് പോലും പലപ്പോഴും പറഞ്ഞു തരുവാൻ മടിയാണ്. വേദം പഠിക്കുവാൻ താഴ്ന്ന ജാതിക്കാരൻ തയ്യാറാകുമ്പോൾ, അവൻ്റെ കാതിൽ ഈയ്യം ഉരുക്കി ഒഴിക്കണമെന്ന് ബ്രാഹ്മണ മേധാവിത്വം മുൻപു പറഞ്ഞതിൻ്റ തുടർച്ചയാണിത്. സ്വന്തം ജീവിതത്തിൽ തന്നെ പലപ്പോഴായി സംഭവിച്ച, ഇപ്പോൾ കേൾക്കുമ്പോൾ ഒരത്ഭുതമായി തോന്നാവുന്ന കാര്യങ്ങളാണ് താനടക്കമുള്ളവരെ ആത്മീയ കാര്യങ്ങളിൽ രൂഢമൂലമായി പിടിച്ചു നിറുത്തുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഇത്തരമൊരു അത്ഭുത കഥയും ഇദ്ദേഹത്തിന് അയവിറക്കാനുണ്ട്. അമ്മ പറഞ്ഞു കൊടുത്തതാണ് 

ആ കഥ.

അമ്മയുടെ പ്രസവ സമയത്ത് പെട്ടന്ന് മിന്നൽ ബസ് പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടു. ആഹാരമെല്ലാം ലഭിക്കുവാൻ അല്പം ബുദ്ധിമുട്ടുള്ള സമയം. എന്നാൽ ഈ സമയത്ത്, അമ്മയെ ലേബർ റൂമിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ വെള്ള തലേക്കൊട്ടൊക്കെയുള്ള ഒരു മുസല്യാർ എവിടെ നിന്നോ വന്ന് ഒരു പാത്രം നിറയെ പോഷക ഗുണമുള്ള മരുന്ന് കഞ്ഞി കൊണ്ടുവന്ന് കൊടുത്തു.

ഉയർന്ന നായർ വിഭാഗത്തിൽപ്പെട്ട അമ്മയെ സംബന്ധിച്ചിടത്തോളം അൻപതു വർഷം മുൻപ് പുറമേ നിന്നുള്ള ഒരാളിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയെന്നത് അത്ര ഇഷ്ടപ്പെട്ട കാര്യമല്ലാഞ്ഞിട്ടു കൂടി, എന്തോ അ സാധാരണത്വം 

ആ മനുഷ്യനിൽ കണ്ടതുകൊണ്ട് 

അമ്മ

അദ്ദേഹം കൊണ്ടുവന്ന ആ കഞ്ഞി കുടിച്ചു.

അതുപോലെ കുഞ്ഞായിരുന്ന അനിലിന് ഉടുക്കാനായി ഒരു ഡസനിലേറെ വസ്ത്രങ്ങളും ആ വ്യക്തി തന്നെ സമ്മാനിച്ചു. 

അൽപ്പ സമയത്തിനു ശേഷം ആ മനുഷ്യനെ പിന്നെ ആരും കണ്ടില്ല. ഒരു നന്ദിവാക്കിന് പോലും കാത്തു നിൽക്കാതെ അദ്ദേഹം എങ്ങോ മറഞ്ഞു. അമ്മക്ക് അത് ഏറെ അത്ഭുതം ഉളവാക്കിയ സംഭവമായിരുന്നു. 

ആത്മീയ ഭാഷണങ്ങൾ നിർവഹിക്കുന്ന അനിൽ കഥ, കവിത, ബാലസാഹിത്യ വിഭാഗങ്ങളിലായി പത്തിലധികം സാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്. ഗീതാമൃതം , ജന്മവും കർമവും , കുഞ്ഞാറ്റയുടെ മന്ത്രികപട്ടം , സ്വർണ്ണമീനും സുന്ദരി പൂമ്പാറ്റയും , മഞ്ഞ മന്ദാരം,ഇടവഴിയിലെ പടവുകൾ,

 ,മാളിക വീട്ടിലെ തത്ത ,ആനവരുന്നുണ്ടാന എന്നിവയാണ് അവയിൽ ചിലത്.


രണ്ടര പതിറ്റാണ്ടായി മാധ്യമ മേഖലയിൽ നിറ സാന്നിധ്യമായ പി അനിൽ കേരളകൗമുദി, ന്യൂസ് കേരള ,ജില്ലാ വാർത്തകൾ. എ.സി. വി ന്യൂസ്.

സൂര്യ ടിവി, മംഗളം ടെലിവിഷൻ, എന്നീ സ്ഥാപനങ്ങളിൽ സബ് എഡിറ്റർ ,റീജിയണൽ ഹെഡ് തുടങ്ങിയ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസിൻ്റെ ഡയറക്ടറാണ്. 

കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക, മേഖലകളിലും സജീവ സാന്നിധ്യം കൂടിയാണ്.



തയ്യാറാക്കിയത്:

എ.വി. ഫർദിസ്

Recent News