
അത്തോളി പോലീസ് സ്റ്റേഷൻ വളപ്പിൽ തെങ്ങ് കടപുഴകി വീണു
അത്തോളി : അത്തോളി പോലീസ് സ്റ്റേഷൻ വളപ്പിൽ
തെങ്ങ് കടപുഴകി വീണു .ആളപായം സംഭവിച്ചില്ല.കെട്ടിടത്തിനോട് ചേർന്ന് നിൽക്കുന്ന തെങ്ങാണ് സമീപത്തെ കസ്റ്റഡി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന വളപ്പിലേക്ക് കടപുഴകി വീണത്. നിരവധി കസ്റ്റഡി വാഹനങ്ങൾക്കിടയിലേക്കാണ് തെങ്ങ് വീണത് . ഈ സമയം കനത്ത മഴയോ കാറ്റോ ഒന്നും തന്നെ ഇല്ലായിരുന്നു പോലീസ് സ്റ്റേഷന്റെ കോമ്പൗണ്ട് മതിലിൽ തട്ടി നിന്നതിനാൽ വാഹനങ്ങൾക്കൊന്നും തന്നെ കേടുപാടുകൾ സംഭവിച്ചിട്ടില്ല .
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ തെങ്ങിന്റെ ഓലകളും മറ്റും വെട്ടി മാറ്റി പരിസരം വൃത്തിയാക്കി.