കാണാതായ 17 ഉം 15 ഉം വയസ്സുള്ള കുട്ടികളെ ബാഗ്ളൂരിൽ കണ്ടെത്തി ; സഹായകമായത് കെ എം സി സി യുടെ ഇടപെടൽ
Atholi News30 Mar5 min

കാണാതായ 17 ഉം 15 ഉം വയസ്സുള്ള കുട്ടികളെ ബാഗ്ളൂരിൽ

കണ്ടെത്തി ;


സഹായകമായത് കെ എം സി സി യുടെ 

ഇടപെടൽ



അത്തോളി : ഉള്ളിയേരിയിൽ കാണാതായ 17 വയസ്സുള്ള ആൺകുട്ടിയെയും 15 വയസ്സുള്ള പെൺകുട്ടിയെയും കണ്ടെത്തി.ബാംഗ്ലൂരിൽ നിന്നും ഇന്ന് രാവിലെ ( തിങ്കളാഴ്ച )

ഇരുവരെയും അത്തോളി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

കോഴിക്കോട്, എറണാകുളം, മലപ്പുറം,മംഗലാപുരം, ബാംഗ്ലൂർ,

ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും, ആയിരക്കണക്കിന് കാൾ 

ഡീറ്റെയിൽസും മറ്റ് അന്വേഷണത്തിന്റെയും ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു.പോലീസ് കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലുള്ള കെ.എം.സി.സി.എന്ന സംഘടനയാണ് കുട്ടികളെ മാർച്ച് 29 ന് ഞായറാഴ്ച ബാംഗ്ലൂരിൽ വച്ച് തിരിച്ചറിഞ്ഞത്. 

കുട്ടികൾ സഞ്ചരിച്ച സ്‌കൂട്ടർ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ലിങ്ക് റോഡിൽ വെച്ച് അത്തോളി 

പൊലീസ് കണ്ടെത്തിയതിൽ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടു പോയത്. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നിട്ടും പോലീസ് 

ഏറെ ശ്രമകരമായാണ് കുട്ടികളെ കണ്ടെത്തിയത്.

നിരവധി ലോഡ്ജുകളിലും, റെയിൽവേ സ്റ്റേഷനുകളിലും

ബസ്സ് സ്റ്റാൻ്റുകളിലും കവലകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.കോഴിക്കോട് റൂറൽ എസ് പി ഫറാഷ് ഐ പി എസ് , പേരാമ്പ്ര ഡി വൈ എസ് പി അഗസ്റ്റിൻ എന്നിവരുടെ മേൽനോട്ടത്തിൽ അത്തോളി പോലീസ് ഇൻസ്പെക്ടർ എം സജിത്ത് ആണ് കേസന്വേഷണം നടത്തിയത്. അത്തോളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ പ്രശോഭ്,

അനിൽകുമാർ ,സിയാദ് ,പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻ സനദ് , പ്രദീപ് ,പെരുവണ്ണാമുഴി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ 

അനന്തകൃഷ്ണൻ , എ എസ് ഐ -കെ കെ സന്തോഷൻ, എസ് സി പി ഒ മാരായ ഷംനാസ്, സുബീഷ് ജിത്ത്, എൻ കെ ഷിജു, കെ ടി ബിജു , ലിതേഷ് , ഷിബിൽ, സി പി ഒ രാജേഷ് സി ടി , അജീഷ്, മഞ്ജു, CPO ജംഷീർ എന്നിവരും ജില്ലാപോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും, ഡി വൈ എസ് പി സ്‌ക്വാഡ് അംഗങ്ങളും

പങ്കെടുത്തു. പോലീസ് നടത്തിയ കുറ്റമറ്റ അന്വേഷണത്തിലോടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

അന്വേഷണവുമായി സഹകരിച്ച മുഴുവൻ ആളുകളെയും അത്തോളി പോലീസ് ഇൻസ്‌പെക്ടർ എം സജിത്ത് അഭിനന്ദിച്ചു.

Recent News