
മുഖ്യമന്ത്രിയുടെ ഫോട്ടോ വ്യാജമായി നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു : ഉള്ളിയേരി സ്വദേശി ക്കെതിരെ പോലീസ് കേസ്
അത്തോളി :മുഖ്യമന്ത്രിയുടെ ഫോട്ടോ വ്യാജമായി നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട
ഉള്ളിയേരി സ്വദേശി ക്കെതിരെ പോലീസ് കേസെടുത്തു.
ഉള്ളിയേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷമീൻ പുളിക്കൂലിൻ്റ
പരാതിയിൽ ഉള്ളിയേരി നാറാത്ത് കരുണൻ ചാലിൽ നെതിെരയാണ് അത്തോളി പോലീസ് കേസെടുത്തത്.
നവ മാധ്യമത്തിലൂടെ എ ഐ നിർമ്മിത ഫോട്ടോ പ്രദർശിപ്പിച്ച് അപക കീർത്തിപ്പെടുത്താനും നാട്ടിൽ രാഷ്ട്രീയ സ്പർദ്ധ വളർത്താനും ഇയാൾ ബോധപൂർവ്വം ശ്രമിച്ചെന്നാണ് പരാതി. മുഖ്യമന്ത്രി, ഡി ജി പി , സൈബർ സെൽ എന്നിവർക്കും പരാതി നൽകി. ബി എൻ എസ് 192, പോലീസ് ആക്ട് 120 ( 0 ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി അത്തോളി എസ് എച്ച് ഒ സജിത്ത് അറിയിച്ചു.