
ഉള്ളിയേരിയിൽ ഹോട്ടലിൽ ലഹരി വേട്ട ; യുവാവും യുവതിയും അറസ്റ്റിൽ
അത്തോളി :ഉള്ളിയേരിയിൽ ഹോട്ടലിൽ നടന്ന ലഹരി വേട്ടയിൽ കോഴിക്കോട് സ്വദേശിയായ യുവാവും കണ്ണൂർ സ്വദേശിയായ യുവതിയും അറസ്റ്റിൽ.
മയക്കുമരുന്നുകൾ ആവശ്യക്കാർക്ക് വിൽപ്പന നടത്തി വരികയായിരുന്ന കൊയിലാണ്ടി മരുതേരി കാരാപൊയിൽ ഫിറോസ് (29) ഒന്നാം പ്രതിയായും കണ്ണൂർ പയ്യന്നൂർ പെരിങ്ങോം ഉമ്മറപ്പയിൽ ഹരി വിലാസം വീട്ടിൽ ശീതൾ ശിവദാസ് (21)നെ രണ്ടാം പ്രതിയായുമായാണ് ബാലുശ്ശേരി റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ധ്രുപദ് എസ് ഉം പാർട്ടിയും NDPS നിയമപ്രകാരം കേസെടുത്തത്
മാരക ലഹരി മരുന്നായ 11.83 ഗ്രാം MDMA യും 5.44 ഗ്രാം കഞ്ചാവുമായാണ് അറസ്റ്റിലായത്.
ബുധനാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അത്തോളി മൊടക്കല്ലൂർ ദേശത്ത് മൊടക്കല്ലൂർ എം എം സി ക്ക് സമീപം ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെൻ്റിൽ സെക്കൻഡ് ഫ്ളോറിലെ 504 ആം നമ്പർ മുറിയിൽ വച്ചാണ് പേക്കിംഗ് സാമഗ്രികൾ ഇലക്ട്രോണിക് ത്രാസുകൾ എന്നിവയടക്കം പിടികൂടിയത്. കോഴിക്കോട് EI & IB യിലെ AEI (g) സബീറലി പി.കെ, ബാലുശ്ശേരി റേഞ്ച് ഓഫീസിലെ AEI(g) സുനിൽ എം, AEI(g)പ്രകാശൻ, PO(gr) ഷാജി ഇ. എം ,CEO ലിനീഷ് കെ, WCEO സതി , ഡ്രൈവർ CEO ശ്രീജിത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു