
ഫോട്ടോഗ്രാഫർ സുദർശൻ സിതാര കുഴഞ്ഞു വീണ് മരിച്ചു ; അവസാനത്തെ ഫോൺ സന്ദേശത്തിൽ നിറഞ്ഞ് നിന്നത് സംഗീത സ്‌നേഹം !
അത്തോളി : ഇന്നത്തെ വൈകീട്ടത്തെ പാട്ടു കൂട്ടായ്മ വാട്സ് ആപ്പ് ഗ്രൂപ്പിൽ ( ഗാനാമൃതം ) വിളക്ക് തെളിയിക്കൽ ആരെങ്കിലും ഏർപ്പെടുത്തണെ... തിങ്കളാഴ്ച വൈകുന്നേരം 5 10 ഓടെയാണ് സുദർശൻ്റെ
ആ വോയ്‌സ് ചെറുകുളം സ്വദേശിയും സുഹൃത്തുമായ വിജയന്
എത്തിയത് . നിമിഷങ്ങൾക്ക്
ശേഷം ക്യാമറയുടെ കൂട്ടുകാരൻ സുദർശൻ സിതാരയുടെ വിയോഗ വാർത്തയാണ് പിന്നാലെ എത്തിയത്.
പതിവ് പോലെ ഉച്ച ഭക്ഷണം കഴിഞ്ഞ് 4 ഓടെ സിതാര സ്റ്റുഡിയോയിൽ എത്തി. 5 മണിയോടെ ഭാര്യയ്ക്കും ഭാര്യ സഹോദരനും ഫോൺ വിളിച്ച് തനിക്ക് സുഖമില്ലന്ന് സുദർശൻ തന്നെ അറിയിച്ചിരുന്നു.
വിവരം അറിഞ്ഞ് ഇരുവരും സ്റ്റുഡിയോയിൽ എത്തി പിന്നാലെ സഹോദരൻ മുരളിയും സ്ഥലത്തെത്തി. അതിനിടെ
കുഴഞ്ഞ് വീണ സുദർശനെ സമീപത്തെ വ്യാപാരികളുടെ സഹായത്തോടെ ചൈതന്യ ക്ലിനിക്കൽ എത്തിച്ചെങ്കിലും യാത്ര മധ്യേ മരണം സംഭവിച്ചിരുന്നു.
ഫോട്ടൊഗ്രാഫി രംഗത്ത് നാല് പതിറ്റാണ്ട് കാലം നിഴലും വെളിച്ചവും കൊണ്ട് വിസ്മയം തീർത്ത സുദർശൻ സിതാരയുടെ വേർപാട് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
1984 മെയ് 28 നായിരുന്നു
സിതാര സ്‌റ്റുഡിയോ തുടങ്ങിയത്.
ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയുടെ സുവർണ കാലവും പിന്നാലെ വർണ്ണ ചിത്രങ്ങളുടെ തുടക്കവും സിതാരയിലുടെയാണ് അത്തോളിക്കാർ അറിഞ്ഞത്.
പിന്നിട്ട വഴികളിൽ പ്രസ് ഫോട്ടോഗ്രാഫർ , പരസ്യ ബോർഡ് , തിയറ്ററിൽ സ്ലൈഡ് തുടങ്ങി ഫോട്ടോ ആൽബങ്ങളുടെ വൈവിധ്യങ്ങളിൽ സുദർശൻ ടച്ച് പ്രത്യേകതയായി.
സ്റ്റുഡിയോയിൽ ചില്ലിട്ട മേശയിൽ വിട പറഞ്ഞവരുടെ ഫോട്ടോ സൂക്ഷിക്കൽ സുദർശൻ്റെ ഹോബിയായിരുന്നു.
പ്രകൃതി ഫോട്ടോയിലൂടെ ഫോട്ടോ വൈഡ് സംസ്ഥാന തല പുരസ്കാരം നേടിയിരുന്നു. അത്തോളി പ്രസ് ഫോറം സ്ഥാപകാംഗവുമാണ്.
കലാ സാംസ്കാരിക വേദികളിൽ സ്ഥിരം സാന്നിധ്യം . മികച്ച ഗായകൻ കൂടിയായ സുദർശൻ മ്യൂസിക് ക്ലബ് അത്തോളി അംഗവുമാണ്.
കൊളക്കാട് ചെട്ടിയേരി
പരേതരായ രാഘവൻ നായരുടേയും ജാനകി അമ്മയുടേയും മകനാണ്
സുദർശൻ സിത്താര (68) , ഭാര്യ : സജിനി (പൂനൂർ) . മക്കൾ :
ജിജോ (ബാഗ്ലൂർ ഐ ടി കമ്പനി), സുഹാസ് ( ബാഗ്ലൂർ ഐ ടി കമ്പനി). മരുമക്കൾ -ശ്രദ്ധ (ജർമ്മനി) ലക്ഷ്മി (എറണാകുളം ഐ ടി കമ്പനി ). സഹോദരങ്ങൾ . മുരളി (ജെ ആർ സ്റ്റുഡിയോ),
ജ്യോതി , അജിത് കുമാർ (ഫോട്ടോടെക് സ്റ്റുഡിയോ).
സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 ന് വീട്ട് വളപ്പിൽ . രാവിലെ 10 വരെ
ആദര സൂചകമായി കടകൾ അടച്ചിടുമെന്ന്
വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.