ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്
ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്
Atholi News4 Jul5 min

ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്



കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ സ്മരണാര്‍ത്ഥം മലയാള സാഹിത്യപഥം ഏര്‍പ്പെടുത്തിയ ഉറൂബ് പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്. 'മഴപ്പാതകള്‍' എന്ന കഥാസമാഹാരമാണ് ഷിബുദാസ് വേങ്ങേരിയെ ഉറൂബ് കഥാപുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

10,001 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം 12ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് പൊന്നാനി എം.ഐ.ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉറൂബ് സ്മൃതി സാഹിത്യ സമ്മേളനത്തില്‍ വെച്ച് സമ്മാനിക്കും. ഇ.ആര്‍.ഉണ്ണി, പി.ടി.നിസാര്‍, നിര്‍മ്മല അമ്പാട്ട് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.സാഹിത്യ - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും വിരമിച്ച ഷിബുദാസ് വേങ്ങേരി കോഴിക്കോട് ജില്ലയിലെ വേങ്ങേരി സ്വദേശിയാണ്. ഇപ്പോള്‍ ചേളന്നൂരിലാണ് സ്ഥിരതാമസം.

Recent News