ക്ഷേത്രപ്പറമ്പിലേക്ക് തെങ്ങുകൾ കടപുഴകി വീണു; കമാനം തകരാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Atholi News14 Jul5 min

ക്ഷേത്രപ്പറമ്പിലേക്ക് തെങ്ങുകൾ കടപുഴകി വീണു; കമാനം തകരാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു





അത്തോളി: കൊങ്ങന്നൂർ ആശാരികാവ് ഭഗവതി ക്ഷേത്രപ്പറമ്പിലേക്ക് രണ്ട് തെങ്ങുകൾ കടപുഴകി വീണു. ക്ഷേത്രത്തിന്റെ കമാനത്തിന് സമീപത്തേക്കാണ് തെങ്ങുകൾ പതിച്ചതെങ്കിലും കമാനം തകരാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായില്ല.

നാലുപുരയ്ക്കൽ തറവാടിന്റെ പടിഞ്ഞാറ് ഭാഗത്തെ താഴെച്ചാലിന് സമീപമുള്ള പറമ്പിൽ നിന്നാണ് റോഡിന് കുറുകെ തെങ്ങ് കടപുഴകിയത്. ഒരു തെങ്ങ് സമീപത്തെ മറ്റൊരു തെങ്ങിലേക്ക് പതിച്ചതോടെ രണ്ട് തെങ്ങുകളും ഒന്നിച്ച് കടപുഴകി വീഴുകയായിരുന്നു.

തുടർച്ചയായ മഴയെ തുടർന്ന് മതിലിന് സമീപത്തെ മണ്ണ് കുതിർന്നതിനാൽ വേരുകളുടെ ഉറപ്പ് കുറഞ്ഞതാണ് തെങ്ങുകൾ കടപുഴകാൻ കാരണമായതെന്ന് പരിസരവാസികൾ പറഞ്ഞു.

Recent News