അത്തോളി ജി.വി.എച്ച്.എസ്.എസ് 'സാദരം-26' സംഘടിപ്പിച്ചു
അത്തോളി ജി.വി.എച്ച്.എസ്.എസ് 'സാദരം-26' സംഘടിപ്പിച്ചു
Atholi News4 Jul5 min

അത്തോളി ജി.വി.എച്ച്.എസ്.എസ് 'സാദരം-26' സംഘടിപ്പിച്ചു



അത്തോളി:അത്തോളി ഗവ.

വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 'സാദരം-26' വിജയോത്സവം സംഘടിപ്പിച്ചു. പരിപാടി വി.ടി. സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വിജയോത്സവ പ്രവർത്തനങ്ങൾക്കും 'സ്പാർക്' പദ്ധതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് യൂണിറ്റിന്റെ 'പ്രോജക്ട് ബ്ലൂ ഹാർവസ്റ്റ്' പ്രഖ്യാപനവും സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് അംഗം സി. വിജയൻ നിർവഹിച്ചു. പദ്ധതി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ് ഏറ്റുവാങ്ങി.

'സ്പാർക്' പദ്ധതിയുടെ രൂപരേഖ കൺവീനർ എം. വിനോദ് കുമാർ അവതരിപ്പിച്ചു. എസ്.എസ്.എൽ.സി.ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, രാജ്യപുരസ്‌കാർ, സ്പോർട്സ്, എൻ.സി.സി., എസ്.പി.സി. തുടങ്ങിയ വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

വാർഡ് അംഗം കെ.എം. രാജൻ, വി.എം. ഷിജു,

ജസ് ലീൽ കമ്മോട്ടിൽ,

ഷിജില ഷിജു, കെ.പി. ഫൈസൽ, പി. പ്രസീജ,

പി.എം. ഷാജി, സുനിൽ കൊളക്കാട്, സി.കെ. അബ്ദു റഹിമാൻ, ആർ.കെ. അപ്പുക്കുട്ടി,

എ.എം. രാജു, ഗോപാലൻ കൊല്ലോത്ത്,

എ. കൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ കെ.കെ. മീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. സജീവൻ നന്ദിയും രേഖപ്പെടുത്തി. സ്കൂളിലെ മുൻ അധ്യാപകനായിരുന്ന സി. മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ചടങ്ങിനെത്തിയ അതിഥികളെ പുസ്തകം സമ്മാനിച്ചാണ് സ്കൂൾ അധികൃതർ സ്വീകരിച്ചത്.

Recent News