പൊതു കിണറ്റിൽ വീണ് വീട്ടമ്മ മരിച്ചു
കൊയിലാണ്ടി:
പൊതുകിണറ്റിൽ വീണ വീട്ടമ്മ മരിച്ചു. ചേലിയ ചേവൻപറമ്പത്ത് പദ്മിനിയാണ് ( 62 ) മരിച്ചത്.ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് വീടിന് സമീപമുള്ള പഞ്ചായത്ത് ജലനിധിയുടെ പൊതുകിണറ്റിൽ പദ്മിനി വീണത്. കൊയിലാണ്ടി അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എം.യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ത്രീയെ പുറത്തെടുത്ത് കൊയിലാണ്ടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എസ്.എഫ്.ആർ.ഒ സജിൻ എസ്., എഫ്.ആർ.ഒമാരായ ലതീഷ് നടുക്കണ്ടി, സുകേഷ് കെ.ബി., ബിനീഷ് കെ., അനൂപ് എൻ.പി., രജീഷ് വി.പി., ഷാജു കെ., ഹോംഗാർഡുമാരായ ഷൈജു, സുധീഷ്, ഗിരീഷ്, ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.