
നരിക്കുനിയിൽ വീട്ടിൽക്കയറി തോക്കു ചൂണ്ടി
ആക്രമം:5 പേർക്കെതിരെ കേസ്
കോഴിക്കോട് : നരിക്കുനി പന്നിക്കോട്ടൂരിൽ വീട്ടിൽക്കയറി തോക്കു ചൂണ്ടി ആക്രമം നടത്തിയ സംഭവത്തിൽ 5 പേർക്കെതിരെ പോലീസ് കേസെടുത്തു.
പന്നിക്കോട്ടൂർ സ്വദേശി റഹീസിൻ്റെ സഹോദരൻ റമീസിൻ്റെ മുൻ ഭാര്യയുടെ പിതാവ് ഓമശ്ശേരി സ്വദേശി ബഷീർ , സഹോദരൻ റഷീദ് എന്നിവരും കണ്ടാലറിയാവുന്ന 3 പേർക്കും എതിരെയാണ് കൊടുവള്ളി പോലീസ് കേസ് എടുത്തത്. റമീസ് മുൻ ഭാര്യക്കെതിരെ നൽകിയ കേസുകൾ കോടതിയിൽ ഒത്തുതീർപ്പാക്കാൻ തടസ്സം നിൽക്കുന്നത് റഹീസ് ആണ് എന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണ് ആരോപണം.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് കേസിനാസ്പദമായ സംഭവം.
പ്രതികളെ ഇന്ന്
ഉച്ഛയോടെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കും.