ജി.എം.യു.പി സ്കൂൾ വേളൂരിൽ വായന മാസാചരണം.
ജി.എം.യു.പി സ്കൂൾ വേളൂരിൽ വായന മാസാചരണം.
Atholi News1 Jul5 min

ജി.എം.യു.പി സ്കൂൾ വേളൂരിൽ വായന മാസാചരണം.


അത്തോളി: ജി.എം.യു.പി സ്കൂൾ വേളൂരിൽ

വായന മാസാചരണത്തിൻ്റെ ഭാഗമായി സർഗ സമ്മേളനം

അത്തോളി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


ജൂൺ 19 മുതൽ ഒരു മാസക്കാലം വായനയ്ക്കും സർഗാത്മകതയ്ക്കും പ്രാധാന്യം നൽകി വിവിധ പരിപാടികളാണ് നടക്കുന്നത്.


വാർഡ് മെമ്പർ എ. എം സരിത അധ്യക്ഷത വഹിച്ചു.

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീജിഷ് ചെമ്മരൻ

മുഖ്യാതിഥിയായി പങ്കെടുത്തു.


ഹെഡ്മിസ്ട്രസ് ഇൻ ചാർജ് പി.പി. സീമ സ്വാഗതം പറഞ്ഞ ചടങ്ങിൽ നിരഞ്ജന പി.എൻ പണിക്കർ അനുസ്മരണവും ലക്ഷ്യ സിഗീഷ് കാവ്യാലാപനവും നടത്തി.എം.പി.ടി.എ പ്രസിഡണ്ട് രാജി രശ്മി, സ്റ്റാഫ് സെക്രട്ടറി കെ. രാജു,ബബീഷ് കുമാർ എന്നിവർ സംസാരിച്ചു.

Recent News