സംസ്കൃത പാണ്ഡിത്യത്തിന്റെ സ്വാധിനം മുരളീധര പണിക്കരെ എഴുതാൻ പ്രാപ്തനാക്കിയെന്ന് എം കെ രാഘവൻ എം പി.
സംസ്കൃത പാണ്ഡിത്യത്തിന്റെ സ്വാധിനം മുരളീധര പണിക്കരെ എഴുതാൻ പ്രാപ്തനാക്കിയെന്ന് എം കെ രാഘവൻ എം പി.
Atholi News15 Oct5 min

സംസ്കൃത പാണ്ഡിത്യത്തിന്റെ സ്വാധിനം മുരളീധര പണിക്കരെ എഴുതാൻ പ്രാപ്തനാക്കിയെന്ന് എം കെ രാഘവൻ എം പി.



മൂന്ന് പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു



കോഴിക്കോട് :സംസ്കൃത പാണ്ഡിത്യത്തിന്റെ സ്വാധിനം മുരളീധര പണിക്കരെ എഴുതാൻ പ്രാപ്തനാക്കിയെന്ന് എം കെ രാഘവൻ എം പി.


പ്രശസ്ത ജോതിഷ പണ്ഡിതൻ ബേപ്പൂർ ടി കെ മുരളീധര പണിക്കരുടെ 69 ആം മത്തെ പുസ്തകം മെറ്റമോർഫോസിസിന്റെയും ഇരുട്ടിന്റെ ഓർമ്മകൾ നോവലിന്റെയും പാഥേയം കവിതാ സമാഹാരത്തിന്റെ പ്രകാശനം ചെയ്ത് . സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മനസിലുള്ളത് എഴുതാനും ഭാവി പറയാനും കഴിയുന്ന എഴുത്തുകാരനാണ് മുരളീധര പണിക്കർ .

എല്ലാ അർത്ഥത്തിലും എഴുത്തുകാരൻ ആരാണ് എങ്ങിനെയാണ് എന്ന് സാഹിത്യ മണ്ഡലത്തെ ബോധ്യപ്പെടുത്തിയ പണിക്കർക്ക് സർക്കാർ തലത്തിൽ അംഗീകാരം ലഭിക്കണമെന്ന് എം പി അഭിപ്രായപ്പെട്ടു.news image


അളകാപുരിയിൽ നടന്ന ചടങ്ങിൽ

മെറ്റമോർഫോസിസ് വിവർത്തനം കവി പി പി ശ്രീധരനുണ്ണിയും ഇരുട്ടിന്റെ ഓർമ്മകൾ കമാൽ വരദൂരും പാഥേയം കവിതാ സമാഹാരം എം പി പദ്മനാഭനും എം കെ രാഘവൻ എം പി യിൽ നിന്നും ഏറ്റുവാങ്ങി.


മുതിർന്ന പത്ര പ്രവർത്തകൻ നവാസ് പൂനൂർ അധ്യക്ഷത വഹിച്ചു.

news image

കഥാകൃത്ത് എം ഗോകുൽ ദാസ് പുസ്തകം പരിചയപ്പെടുത്തി. 

ബേപ്പൂർ ടി കെ മുരളീധര പണിക്കർ,

പണിക്കർ സർവ്വീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ഇ എം രാജാമണി, ലിപി അക്ബർ,കലാ സംവിധായകൻ മുരളി ബേപ്പൂർ , ചെലവൂർ ഹരിദാസ് പണിക്കർ എന്നിവർ സംസാരിച്ചു.

മുനീറ കുളങ്ങര തോപ്പിൽ, ഷെബിൻ അഷറഫ്, സൗമ്യ ബിജു എന്നിവർ കവിതകൾ ആലപിച്ചു.ലിപി പബ്ലിക്കേഷനാണ് പ്രസാധകർ.



news image


ഫോട്ടോ: 1-

മെറ്റമോർഫോസിസ് വിവർത്തനം എം കെ രാഘവൻ എം പി യിൽ നിന്നും കവി പി പി ശ്രീധരനുണ്ണി ഏറ്റുവാങ്ങുന്നു.


ഫോട്ടോ :- 2

ഇരുട്ടിന്റെ ഓർമ്മകൾ നോവൽ 

 എം കെ രാഘവൻ എം പി യിൽ നിന്നും കമാൽ വരദൂർ സ്വീകരിക്കുന്നു.



ഫോട്ടോ: പാഥേയം കവിതാ സമാഹാരം എം കെ രാഘവൻ എം പി യിൽ നിന്നും എം പി പദ്മനാഭൻ ഏറ്റുവാങ്ങുന്നു.l

Tags:

Recent News