കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി പഠനോപകരണ വിതരണം
കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി പഠനോപകരണ വിതരണം
Atholi NewsInvalid Date5 min

കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി പഠനോപകരണ വിതരണം


കക്കോടി :കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നിർദ്ധനരായ കുടുംബത്തിലെ വിദ്യാർത്ഥികൾക്കു നൽകുന്ന ബാഗ്, കുട, പുസ്തകങ്ങൾ അടങ്ങിയ പഠനോപകരണ വിതരണ ഉദ്ഘാടനം പ്രമുഖ വ്യവസായിയും ഓൾ ഫോർ യു ഇന്റർ നാഷണൽ ഫൗണ്ടർ മാനേജിംങ് ഡയറക്ടർ ഫത്തയുഹ് റഹ് മാൻ തങ്ങൾ തിരുവനന്തപുരം നിർവ്വഹിച്ചു. ചെറുകുളത്തു നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി കൺവീനർ കെ.പി മജീദ് അധ്യക്ഷനായി.അഹമ്മദ് കോയ ബാഖവി പ്രാർത്ഥന നടത്തി.പി.പി ഹംസ ലക്ഷദ്വീപ്, പി. യൂസുഫ് സംസാരിച്ചു.കമ്മിറ്റി കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി സ്വാഗതവും ഉമ്മർ തിരൂർ നന്ദിയും പറഞ്ഞു.news image


ചിത്രം:കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി പഠനോപകരണ വിതരണം വ്യവസായി ഫത്തയുഹ് റഹ് മാൻ തങ്ങൾ തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു

Recent News