
കണ്ണൂർ - കോയമ്പത്തൂർ മെമു ട്രെയിൻ
കോച്ചുകൾ വെട്ടി കുറച്ചു ;
യാത്രക്കാർ വലഞ്ഞു
എലത്തൂർ : കണ്ണൂർ - കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ മെമു ട്രെയിനിൻ്റെ കോച്ചുകൾ വെട്ടിക്കുറച്ചത്
യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു.
രാവിലെയും ഉച്ചക്കും വൈകീട്ടും ആണ് മെമു ട്രെയിൻ സർവീസ് നടത്തുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 15 ബോഗിയുള്ള ട്രെയിൻ നിലവിൽ 8 ആയി വെട്ടി ചുരുക്കിയിരിക്കുകയാണ് , കോഴിക്കോട് മുതൽ കണ്ണൂർ വരെ രാവിലെയും വൈകീട്ടും യാത്ര ചെയ്യുന്നതിൽ ഏറെയും ഓഫീസ് ജീവനക്കാരാണ് . കോച്ചുകളുടെ എണ്ണം കുറക്കുന്നത് നിലവിലുള്ള ബോഗിയിൽ കൂടുതൽ യാത്രക്കാരെയും വഹിക്കേണ്ടി വരുന്നു. ഉൾക്കൊള്ളാവുന്നതിലും കൂടുതൽ യാത്രക്കാരെ ഉൾപ്പെടുത്തിയുള്ള സർവ്വീസ് ദുർഘടം എന്നാണ് സ്ഥിരം യാത്രക്കാരുടെ പരാതി. അതേ സമയം മുന്നിലും പിന്നിലുമായി ലേഡീസ് കമ്പാർട്ടുമെൻ്റ് ഘടിപ്പിച്ചതിനെതിരെയും പ്രതിഷേധം ശക്തമാകുന്നുണ്ട്. പലപ്പോഴും മിക്ക റെയിൽ വേ സ്‌റ്റേഷനിൽ നിന്നും കുറച്ച് മാറിയാണ് ട്രെയിൻ നിർത്തുക. ഇതാകട്ടെ സ്ത്രീ യാത്രക്കാരെയാണ് കൂടുതൽ വലക്കുന്നത്. ട്രെയിനിൽ കയറാൻ മിക്കപ്പോഴും ഓടാൻ നിർബന്ധിതരാകും. ഇത് അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് ആക്ഷേപം ഉയരുകയാണ്. 2025 ജൂലായ്ലാണ് കണ്ണൂർ - കോയമ്പത്തൂർ മെമു പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചത്. 15 ബോഗിയുള്ളപ്പോൾ 5000 ത്തോളം യാത്രക്കാരാണ് ട്രെയിൻ ആശ്രയിച്ചത് . തിരക്ക് വർദ്ധിച്ചതോടെ യാത്രക്കാർ പലരും പിന്മാറി.സമ്മർദ്ദം ഉണ്ടായില്ലെങ്കിൽ 8 കോച്ചായി തുടരുമെന്നാണ് ലഭ്യമായ വിവരം.
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് മെമു സർവീസ് .
ലേഡീസ് കമ്പാർട്ടുമെൻ്റ് പുറകിലുള്ളത് മധ്യത്തിലാക്കാനും കൂടുതൽ കോച്ച് അനുവദിച്ച് നൽകണമെന്നും ട്രെയിൻ സ്ഥിരം യാത്രക്കാരുടെ
വാട്സ് ആപ്പ് കൂട്ടായ്മ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.