ഗാന്ധിജയന്തി ദിനം ‘ക്ലീൻ ഡേ’ ആചരിച്ചു
ഗാന്ധിജയന്തി ദിനം ‘ക്ലീൻ ഡേ’ ആചരിച്ചു
Atholi News3 Oct5 min

ഗാന്ധിജയന്തി ദിനം ‘ക്ലീൻ ഡേ’ ആചരിച്ചു



അത്തോളി :കൊളത്തൂർ എസ് ജി എം ജി എച്ച് എസ് എസ് കൊളത്തൂരിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ‘ക്ലീൻ ഡേ’ സംഘടിപ്പിച്ചു. വാർഡ് മെമ്പർ നിവിത സുനേശൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ചിത്രത്തിലോ കവിതയിലോ പാട്ടിലോ ഒതുങ്ങുന്നതല്ല ഗാന്ധി സ്മരണയെന്നും, അത് പ്രായോഗിക ജീവിതത്തിന്റെ നേർപതിപ്പായി മാറണമെന്നും നിവിത സുനേശൻ പറഞ്ഞു.

 സ്കൂൾ പി.ടി.എ പ്രസിഡന്റ് രൂപേഷ് അധ്യക്ഷത വഹിച്ചു.

ഗാന്ധിജിയെ ഓർക്കുക എന്നത് ഇന്ത്യയെ ഓർക്കുക എന്നതാണെന്ന് പി.ടി.എ പ്രസിഡന്റ് പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങളിലൂടെ പരിസരം മാത്രമല്ല, സ്വന്തം മനസ്സും ചിന്തകളും കൂടി ശുചീകരിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് സി.പി.ഒ ലത്തീഫ് മാസ്റ്റർ നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് ലാലിക്കുട്ടി ടീച്ചർ, രേഷ്മ കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Recent News