
ദുരൂഹ സാഹചര്യത്തിൽ
കാണാതായ അധ്യാപികയെ പോലീസ് കണ്ടെത്തി ; സമൂഹ മാധ്യമ ട്രോൾ പ്രളയത്തിൽ അധ്യാപിക
കുറ്റ്യാടി :
തൊട്ടിൽപ്പാലത്ത് നിന്നു ദുരൂഹ സാഹചര്യത്തിൽ
കാണാതായ മൊയിലോത്തറ ഗവ. എൽ പി സ്കൂൾ അധ്യാപിക അനുമോളെ പാലക്കാട് ടൗണിൽ നിന്നും പോലീസ് കണ്ടെത്തി .
ഒക്ടോബർ 5 മുതൽ കാണാതായ അനുമോളുടെ തീരോധാനം സംബന്ധിച്ച് കോടതി ഹേബിയസ് കോർപ്സ് പരിഗണിക്കാനിരിക്കെയാണ് നാദാപുരം ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം അനുമോളെ കണ്ടെത്തിയത്. 17 ന് വൈകിട്ട് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ന് കോടതിയിൽ ഹാജരാക്കി. തുടർന്ന് അനുമോളെ
ബന്ധുക്കൾക്കൊപ്പം
വിട്ടയച്ചു.
പുതുശേരിയിലെ വാടകവീട്ടില് നിന്നും സുഹൃത്തിനൊപ്പം
കസ്റ്റഡിയിലെടുത്ത ഇരുവരേയും കൗൺസിലിംഗ് ന് ഹാജരാക്കി. സുഹൃത്തിൻ്റെ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയതെന്നാണ് വിവരം. യുവാവിന്റെ ഏഴാമത്തെ സിംകാർഡ് ട്രേസ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കുറിച്ച് സൂചന കിട്ടിയത്.
പതിവുപോലെ സ്കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടില്നിന്ന് ഇറങ്ങിയത്. ബന്ധുവീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് തൊട്ടില്പ്പാലം പോലീസില് പരാതി നല്കുകയായിരുന്നു. പിന്നീട് അനുമോളുടെ കുടുംബം ഹേബിയസ് കോർപ്പസ് ഹർജി നല്കിയിരുന്നു. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
ഗർഭിണിയായിരിക്കെ ഗുരുതരമായ കരള് രോഗം ബാധിച്ച അനുമോളെ, ഭർത്താവ് സുഭാഷ് പകുത്തുനല്കിയ സ്വന്തം കരളിലൂടെയാണ് 10 വർഷം മുൻപ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇവരുടെ കഥ വാർത്തയായതിനെ തുടർന്ന് വിദേശരാജ്യങ്ങളില്നിന്ന് പോലും സാമ്പത്തിക സഹായം നല്കിയിരുന്നു. പത്തു വർഷം മുമ്പായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് കരള്മാറ്റ ശസ്ത്രക്രിയ നടന്നത്. തൊട്ടില്പ്പാലത്തെ കൂടലില് കണ്ണന്റെയും ഏലമ്മയുടെയും ഏക മകളാണ് അനു. ഭർത്താവും രണ്ട് മക്കളുമുണ്ട്.