ആയൂർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
ആയൂർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
Atholi News18 Jul5 min

ആയൂർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു




അത്തോളി :

സേവാഭാരതി അത്തോളിയും

ഗവ: ആയൂർവ്വേദ ഡിസ്പെൻസറി അത്തോളിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയൂർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

കുനിയൽക്കടവ്.

ജംഗ്ഷന് സമീപം അൽ - അഹ്സ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ 

സേവാഭാരതി രക്ഷാധികാരി സി.കെ രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

അത്തോളി

സേവാഭാരതി പ്രസിഡന്റ് കെ കെ റിംഷിത്ത് അധ്യക്ഷത വഹിച്ചു. 

ഗവ: ആയൂർവേദ ഡിസ്പെൻസറി അത്തോളി മെഡിക്കൽ ഓഫീസ്സർ ഡോ: വിജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.

ഗവ: ആയുർവ്വേദ ഹോസ്പിറ്റൽ പനായി മെഡിക്കൽ ഓഫീസ്സർ ഡോ പി സിമി, ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് സിറ്റി നോർത്തിനെ പ്രതിനിധീകരിച്ച് ഡോ:നൈഹിക,

ആയൂർവ്വേദ ക്ലിനിക്ക് അത്തോളിയിലെ ഡോ: കീർത്തന, യോഗ ഇൻസ്ട്രക്ടർ ഡോ: കെ.എം അശ്വതി എന്നിവർ വിവിധ വിഷയങ്ങളെപ്പറ്റി സംസാരിച്ചു. അത്തോളി ആയൂർവേദ ഡിസ്പെൻസറിയിലെ സിസ്റ്റർ ബോബിത രാജൻ പി, അറ്റന്റർ ബിനി കെ., നന്മണ്ട, ആയൂർവ്വേദ ഹോസ്പിറ്റലിലെ ഫാർമസിസ്റ്റ് ശ്രീമതി ഷൈനി, ആഷാ വർക്കന്മാരായ ഷൈലജ, ഗീത എന്നിവർക്കൊപ്പം സേവാഭാരതി പ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 120ഓളം രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.

Recent News