കുന്നത്തറയിൽ കാർ ഇടിച്ച് അപകടം ;  കാൽ നട യാത്രക്കാരന് ദാരുണ അന്ത്യം
കുന്നത്തറയിൽ കാർ ഇടിച്ച് അപകടം ; കാൽ നട യാത്രക്കാരന് ദാരുണ അന്ത്യം
Atholi News18 Jun5 min

കുന്നത്തറയിൽ കാർ ഇടിച്ച് അപകടം ;

കാൽ നട യാത്രക്കാരന് ദാരുണ അന്ത്യം




അത്തോളി:

കുന്നത്തറ എ എം 

എൽ പി സ്കൂളിന് 

സമീപം കാർ ഇടിച്ച്

കാൽനട യാത്രക്കാരന് ദാരുണ അന്ത്യം.

ചാത്രകുന്നത്ത് മീത്തൽ അബ്ദുൾ ജബ്ബാർ(45)

ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി 9 ഓടെയായിരുന്നു അപകടം.

ആലിൻ ചുവട്ടിൽ നിന്നും

കുന്നത്തറ അങ്ങാടിയിലേക്ക് റോഡ് അരികിലൂടെ നടന്ന് വരികയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.തുടർന്ന്

കാർ ബൈക്കിൽ ഇടിച്ചാണ് നിന്നത്. ഓടിയെത്തിയ നാട്ടുകാർ ജബ്ബാറിനെ 

സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറെടുക്കുമ്പോഴേക്കും മരണം സംഭവിച്ചു. 

സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറാണ് 

കാർ ഓടിച്ചതെന്നാണ് വിവരം.

കാർ അമിത വേഗതയിലായിരുന്നു വെന്ന് നാട്ടുകാർ പറഞ്ഞു.

തെങ്ങ കയറ്റ തൊഴിലാളിയാണ്

അബ്‌ദുൾ ജബ്ബാർ.

ഭാര്യ : ഷെറീന

മക്കൾ :ജംഷീർ,

ജാസിർ,ഷമീർ. പിതാവ്: പോക്കു ,

മാതാവ്: പാത്തുമ്മ . സഹോദരൻ: ജമാൽ .

Recent News