ബാലുശ്ശേരി മണ്ഡലത്തിൽ കനത്ത പോളിംഗ് 50.39 % ;ജില്ലയിൽ ഉച്ച വരെ 50. 8 %
അത്തോളി : ജില്ലയിൽ 26, 68, 817 വോട്ടർ മാരിൽ 50 .8% വോട്ട് രേഖപ്പെടുത്തി. അതായത് ഉച്ചക്ക് 1.30 വരെയുള്ള വോട്ടെടുപ്പിൽ പകുതി പേരും വോട്ട് ചെയ്തെന്ന് വ്യക്തം .
തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടം മുതൽ അവസാന ഘട്ടം വരെ ആരോപണ പ്രത്യാരോപണ പോരാട്ടങ്ങളിലും
മൂന്ന് മുന്നണികളും മുന്നിലായിരുന്നു.
ജില്ലയിൽ ചില ബൂത്തുകളിൽ ആള് മാറി വോട്ട് ചെയ്തതും
ചിലയിടങ്ങളിൽ മെഷീൻ തകരാറിൽ വോട്ടെടുപ്പ് വൈകിയതും ഒഴിച്ചാൽ പൊതുവെ സമാധാനപരമായിരുന്നു.
ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മൂലാട്ഹിന്ദു എൽ പി സ്കൂളിൽ ബൂത്ത് നമ്പർ 29 ൽ വോട്ട് ചെയ്യാൻ എത്തിയ കന്നി വോട്ടർമാരായ കസിൻസ് ആര്യയും അശ്വന്തും കൗതുകമായി.കന്നി വോട്ടർമാരായ ഇവർക്ക് മധുരം ( ഹൽവ ) നൽകി സ്വീകരിച്ചതാണ് ശ്രദ്ധേയമായത്.
ഇത്തവണ ഇതാദ്യമായി ഇലക്ഷൻ കമ്മീഷൻ കന്നി വോട്ടർമാർക്ക് മധുരം നൽകാൻ ഉത്തരവിട്ടിരുന്നു.
ഏത് കളർ ഹലുവയാകുമെന്ന് ഉറ്റു നോക്കിയിരുന്നു. എന്തായാലും വെളള നിറത്തിലുള്ള ഹലുവയാണ് വിതരണം ചെയ്തതെന്ന് മറ്റൊരു കൗതുകം. ഗവ. മാപ്പിള സ്‌കൂൾ 203 ആം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് തുടക്കത്തിൽ
മെഷീൻ തകരാറായതിനെ തുടർന്ന്
20 മിനിറ്റ് ശേഷമാണ് പോളിംഗ് ആരംഭിച്ചത്.
എലത്തൂർ മണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അത്തോളി സ്വദേശി അബ്ദുൽ ബാസിദ് വേളൂർ ജി എം യു പി സ്‌കൂളിൽ വോട്ട് ചെയ്തു. ബി ജെ പി മഞ്ചേശ്വരം സ്ഥാനാർഥി കെ സുരേന്ദ്രൻ ഉച്ച കഴിഞ്ഞ് 3 വരെയും വോട്ട് ചെയ്തില്ല. മൊടക്കല്ലൂർ യു പി സ്‌കൂളിലാണ് വോട്ട്.
എത്തിച്ചേരുമെന്ന് ഉറപ്പില്ലന്നാണ് വിവരം.
നാദാപുരം നിയോജക മണ്ഡലം യുഡിഫ് സ്ഥാനാർഥി അത്തോളി സ്വദശി കെ. എം. അഭിജിത്ത് എരമംഗലം എ.യു.പി സ്കൂളിൽ ബൂത്ത് നമ്പർ 138 ൽ വോട്ട് ചെയതു.
ഭരണം ഉറപ്പെന്ന് യു ഡി എഫും
ഭരണ തുടർച്ചയെന്ന്
എൽ ഡി എഫും കൂടുതൽ സീറ്റുകൾ നേടുമെന്ന്
എൻ ഡി എ യും അവകാശപ്പെടുന്നു. സംസ്ഥാനത്തെങ്ങും മുമ്പെങ്ങും കാണാത്ത വിധം കനത്ത പോരാട്ടമാണ്.
വോട്ട് രേഖപ്പെടുത്താനുള്ള സമയം വൈകീട്ട് 6 വരെയാണ്.