എഫ് ബിയിൽ മുഖ്യമന്ത്രിയുടെ വ്യാജ ഫോട്ടോ :  പ്രതി  പോലീസ് സ്‌റ്റേഷനിൽ ഹാജരായി
എഫ് ബിയിൽ മുഖ്യമന്ത്രിയുടെ വ്യാജ ഫോട്ടോ : പ്രതി പോലീസ് സ്‌റ്റേഷനിൽ ഹാജരായി
Atholi NewsInvalid Date5 min

എഫ് ബിയിൽ മുഖ്യമന്ത്രിയുടെ വ്യാജ ഫോട്ടോ :

പ്രതി  പോലീസ് സ്‌റ്റേഷനിൽ ഹാജരായി



അത്തോളി :മുഖ്യമന്ത്രിയുടെ ഫോട്ടോ വ്യാജമായി നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട പ്രതി

ഉള്ളിയേരി നാറാത്ത് കരുണൻ ചാലിൽ അത്തോളി പോലീസ് സ്റ്റേഷനിൽ ഹാജരായി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് 

അത്തോളി എസ് എച്ച് ഒ - കെ സജിത്തിന് മുമ്പാകെ ഹാജരായത്.

മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ നോട്ടീസ് നൽകി വിട്ടയക്കും.

ഉള്ളിയേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷമീൻ പുളിക്കൂലിൻ്റ 

പരാതിയിലാണ്

കരുണനെതിരെ കേസെടുത്തത്.

 നവ മാധ്യമത്തിലൂടെ എ ഐ നിർമ്മിത ഫോട്ടോ പ്രദർശിപ്പിച്ച് അപക കീർത്തിപ്പെടുത്താനും നാട്ടിൽ രാഷ്ട്രീയ സ്പർദ്ധ വളർത്താനും ഇയാൾ ബോധപൂർവ്വം ശ്രമിച്ചെന്നാണ് പരാതി. മുഖ്യമന്ത്രി, ഡി ജി പി , സൈബർ സെൽ എന്നിവർക്കും പരാതി നൽകിയിരുന്നു. ബി എൻ എസ് 192, പോലീസ് ആക്ട് 120 ( 0 ) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്.

Recent News