അത്തോളി-പാവങ്ങാട്  സംസ്ഥാന പാതയിൽ അമ്പലപ്പടിയിൽ  ബസും കാറും കൂട്ടിയിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത്
അത്തോളി-പാവങ്ങാട് സംസ്ഥാന പാതയിൽ അമ്പലപ്പടിയിൽ ബസും കാറും കൂട്ടിയിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തരനാരിഴയ്ക്ക്
Atholi News16 Jun5 min

അത്തോളി-പാവങ്ങാട് സംസ്ഥാന പാതയിൽ അമ്പലപ്പടിയിൽ

ബസും കാറും കൂട്ടിയിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തരനാരിഴയ്ക്ക്





അത്തോളി:ബസും കാറും കൂട്ടിയിടിച്ചു യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പാവങ്ങാട് ഉളളിയേരി സംസ്ഥാന പാതയിൽ അപകട മേഖലയായ അമ്പലപടി വളവിൽ ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോകുന്ന സിഗ് മ ബസും പൂളാടികുന്ന് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. ബസ് ദിശ മാറി വന്നതാണ് അപകടകാരണമായതെന്നും അപകടം നടന്ന ഉടനെ ബസിലെ ഡ്രൈവർ ഇറങ്ങി ഓടിയതായും പറയപെടുന്നു. എലത്തൂർ പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. അമ്പലപടി വളവിൽ നേരത്തെയും അപകടങ്ങൾ നടന്നിട്ടുണ്ട്. ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.ഇവിടെ റോഡരികിൽ കാടുമൂടിയത് കാരണം ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു.




ചിത്രം: സംസ്ഥാന പാതയിലെ അമ്പലപടി വളവിൽ അപകടത്തിൽ പെട്ട ബസും കാറും

Recent News