
കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മുങ്ങി മരിച്ചു
പേരാമ്പ്ര :കുറ്റ്യാടി പുഴയിൽ തുണി അലക്കുന്നതിനിടെ ഒഴുക്കിൽപെട്ട വീട്ടമ്മയും മകനും മുങ്ങി മരിച്ചു.
പാലേരി അണ്ടികുന്നുമ്മൽ സുബീ
ഷിൻ്റെ ഭാര്യ രമ്യ (35)യും മകൻ ശിവനന്ദു (7) മാണ് ഒഴുക്കിൽപെട്ട് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കുറ്റ്യാടി പുഴയുടെ ഭാഗമായ തോട്ടത്താം കണ്ടി മേംമ്പാറ ഭാഗത്തെ പുഴക്കടവിൽ തുണി അലക്കാൻ എത്തിയതായിരുന്നു മരണപെട്ട രമ്യ.
ഒപ്പം മൂത്ത മകനായ ഹരി നന്ദും, ഇളയ മകൻ ശിവനന്ദും ഉണ്ടായിരുന്നു.
തുണി അലക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട മകൻ ശിവനന്ദിനെ
(7) രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ
രമ്യ ഒഴുക്കിൽപെടുകയായിരുന്നു.
മറ്റൊരു വശത്ത് കുളിക്കാനിറങ്ങിയിരുന്ന
യുവാക്കൾ യുവതിയും കുഞ്ഞും ഒഴുകി വരുന്നത് കാണുകയും. ഇവർ രക്ഷ പ്രവർത്തനം നടത്തിയുവതിയെ കരയിലെത്തിച്ചെങ്കിലും
കുത്തൊഴുക്കിൽ പെട്ട ശിവനന്ദിനെ രക്ഷിക്കാനായില്ല. തുടർന്ന് പേരാമ്പ്രയിൽ നിന്നും നാദാപുരത്ത് നിന്നും എത്തിയ അഗ്‌നിശമന സേനാ വിഭാഗവും, പോലീസും രണ്ട് മണിക്കൂറിലേറെ
നടത്തിയ തിരച്ചിനെ തുടർന്ന്
ശിവനന്ദിൻ്റെ മൃതശരീരം ലഭിക്കുകയായിരുന്നു. അമ്മയോടും സഹോദരനോടും
ഒപ്പം പുഴക്കരയിൽ എത്തിയ മൂത്ത മകൻ ഹരിനന്ദ് പുഴയിലേക്ക് ഇറങ്ങാതിരുന്നതിനാൽ അപകടം സംഭവിച്ചില്ല.
ശിവനന്ദ് തോട്ടത്താം കണ്ടി കുന്നശ്ശേരി എൽ.പി. സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
രമ്യ ഫാർമസിസ്റ്റാണ്.