അത്തോളിയിലെ ബൂത്തിൽ എസ് ഐ ആർ ഡിജിറ്റലൈസേഷൻ പിഴവ് :   197 ആം നമ്പർ ബൂത്തിൽ എസ് ഐ ആർ ൽ ഉൾപ്പെടാത്തവരുട
അത്തോളിയിലെ ബൂത്തിൽ എസ് ഐ ആർ ഡിജിറ്റലൈസേഷൻ പിഴവ് : 197 ആം നമ്പർ ബൂത്തിൽ എസ് ഐ ആർ ൽ ഉൾപ്പെടാത്തവരുടെ ഹിയറിങ് ഒഴിവാക്കി
Atholi News19 Jan5 min

അത്തോളിയിലെ ബൂത്തിൽ എസ് ഐ ആർ ഡിജിറ്റലൈസേഷൻ പിഴവ് : 


197 ആം നമ്പർ ബൂത്തിൽ എസ് ഐ ആർ ൽ ഉൾപ്പെടാത്തവരുടെ ഹിയറിങ് ഒഴിവാക്കി



അത്തോളി : വില്ലേജിൽ 197ാം ബൂത്തിൽ എസ് ഐ ആറിൽ ഉൾപ്പെടാത്തവർ ഹിയറിങ്ങിന് ഹാജരാകേണ്ടന്ന് തീരുമാനിച്ചു.197 നമ്പർ ബൂത്തിൽ നടത്തിയ 2002 

എസ് ഐ ആർ ഡിജിറ്റലൈസേഷനിൽ ബി എൽ ഒ മാരിൽ നിന്നുണ്ടായ അശ്രദ്ധയെ തുടർന്ന് ഹിയറിങിനായി ഹാജരാകുന്നതിലെ തർക്കം പരിഹരിക്കാൻ ചേർന്ന യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്.

ആകെ 967 വോട്ടർമാരുള്ള ബൂത്തിൽ 775 പേർക്കാണ് ഹിയറിങ് നോട്ടീസ് ലഭിച്ചത്.

വരും ദിവസങ്ങളിൽ തന്നെ വോട്ടർമാർ നൽകിയ എസ് ഐ ആർ ഫോമിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എല്ലാവരുടെയും പേരുകൾ 2025 എസ് ഐ ആർ ഉൾപ്പെടുത്താനും തീരുമാനിച്ചു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള അപാകതകൾ ഉള്ള ആളുകളുടെ ഫോമിൽ വ്യത്യാസം ഉണ്ടെങ്കിൽ അവർക്ക് മാത്രം നോട്ടീസ് അയക്കാനും ദിവസവും സമയവും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ അറിയിക്കുന്ന ദിവസം ഹിയറിങ് എത്തിച്ചേർന്നാൽ മതിയെന്നും തീരുമാനിച്ചു. പ്രവാസികളായ വിദേശ രാജ്യങ്ങളിലുള്ള വോട്ടർമാർ 

പുതുതായി പേര് ചേർക്കണം , ഇതിനായി ഫോറം 6 എ ഉപയോഗിക്കേണ്ടതുമാണ്.ബൂത്ത് 197 ലെ വിഷയത്തിൽ ഉൾപ്പെട്ട ആരും തന്നെ വീണ്ടും രേഖകളുമായി ഉദ്യോഗസ്ഥരുടെ മുന്നിൽ പോകേണ്ടതില്ല ന്നും തീരുമാനിച്ചു.

ഇവ രേഖകൾ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ താലൂക്ക് ഓഫീസിൽ നിന്നും മൂന്നു പേരെ നിയോഗിക്കും . ഇതോടൊപ്പം 

ബി എൽ ഒ ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സഹകരണവും ഉണ്ടാകും. എന്നാൽ 197 നമ്പർ ബൂത്ത് ഒഴികെയുള്ള എല്ലാ ബൂത്തുകളിലെയും ഹിയറിങ് മുൻ നിശ്ചയിച്ചപ്രകാരം വില്ലേജ് 

ഓഫീസിൽ വച്ച് നടക്കുമെന്ന് വില്ലേജ് അധികൃതർ അറിയിച്ചു.വില്ലേജ് ഹാളിൽ ബാലുശ്ശേരി ഇ ആർ ഒ ഡെപ്യൂട്ടി കളക്ട്ർ പി വി സുധീഷ്, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ ബിജു , ട്രെയിനർ സന്തോഷ് കുമാർ , വില്ലേജ് ഓഫീസർ സന്തോഷ് കുമാർ ആനന്ദ കുമാർ 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മാസ്റ്റർ,, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു .

Recent News