ശിഹാബ് തങ്ങൾ വനിത വിംഗ് സഹായ സംഘം  അനുമോദന സദസ് സംഘടിപ്പിച്ചു
ശിഹാബ് തങ്ങൾ വനിത വിംഗ് സഹായ സംഘം അനുമോദന സദസ് സംഘടിപ്പിച്ചു
Atholi NewsInvalid Date5 min

ശിഹാബ് തങ്ങൾ വനിത വിംഗ് സഹായ സംഘം

അനുമോദന സദസ് സംഘടിപ്പിച്ചു


കോഴിക്കോട്: ശിഹാബ് തങ്ങൾ വനിത വിംഗ് സഹായ സംഘം സംഘടിപ്പിച്ച അനുമോദന സദസ് ഡോ.വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അക്ബർ അലിഖാൻ അധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകരായ മുഹമ്മദ് ഷാജി അരിമ്പ്ര, റസാഖ് മങ്ങാട്ട്, എൻ.ടി ഹംസ പെരുവയൽ എന്നിവരെ ആദരിച്ചു. 

മിനി സജി രചിച്ച 'കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ' ഡോ.കുഞ്ഞാലി അഡ്വ.രത്നകുമാരി ഗിരീഷിന് നൽകി പ്രകാശനം ചെയ്തു.

 വി.വി ബാബു ജോസഫ് തൃശൂർ, കെ.വി ഉസ്മാൻ മണ്ണാർകാട്, എ.കെ ജാബിർ കക്കോടി, പി.അനിൽ , മൊയ്തീൻ ചെറുവണ്ണൂർ, കെ.പി സക്കീർ ഹുസൈൻ, ഡോ.പി.ടി സാബിറ, നസീം കൊടിയത്തൂർ, മിനി സജി, ശ്രീജ ബാലൻ, മൻസൂർ അക്കര കാസർകോട്,എൻ.കെ ഷമീർ, ടി.ഷംസീർ, എൻ.പി ഷാഹിദ, താഹിറ കുഞ്ഞഹമ്മദ്, ബുഷ്റ ജാബിർ, ഫൗസിയ ഒളവണ്ണ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി റീജ കക്കോടി സ്വാഗതവും ട്രഷറർ മീനാസ് നന്ദിയും പറഞ്ഞു.



ഫോട്ടോ:ശിഹാബ് തങ്ങൾ വനിത വിംഗ് സഹായ സംഘം സംഘടിപ്പിച്ച അനുമോദന സദസ് ഡോ.വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്യുന്നു.

Recent News