ഷാദിൻ നീ എവിടെയാണ് ?ഉമ്മ കാത്തിരിക്കുന്നു ! മകനെ കാണനില്ല,മാതാവ് പോലീസിൽ പരാതി നൽകി
ഷാദിൻ നീ എവിടെയാണ് ?ഉമ്മ കാത്തിരിക്കുന്നു ! മകനെ കാണനില്ല,മാതാവ് പോലീസിൽ പരാതി നൽകി
Atholi NewsInvalid Date5 min

ഷാദിൻ നീ എവിടെയാണ് ?ഉമ്മ കാത്തിരിക്കുന്നു !

മകനെ കാണനില്ല,മാതാവ് പോലീസിൽ പരാതി നൽകി



നന്മണ്ട :സ്ക്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ രാത്രി വൈകീയും വീട്ടിൽ തിരിച്ചെത്താതിനാൽ കാണ്മാനില്ലന്ന് വിദ്യാർത്ഥിയുടെ മാതാവ് പോലീസിൽ പരാതി നൽകി.

നന്മണ്ട പാവണ്ടൂർ ഗൾഫ് റോഡ് കല്യാട്ടി കുനി ഹൗസ് മുഹമ്മദ് നിസാറിൻ്റെ മകൻ മുഹമ്മദ് ഷാദിൻ ( 15 ) നെ യാണ് 30 ന് വൈകീട്ട് മുതൽ കാണാതായത്. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.

രാവിലെ യൂണിഫോമിലാണ് സ്കൂളിലേക്ക് പോയത്. നൈറ്റ് ക്ലാസ് ഉണ്ടാകുമെന്ന് വീട്ടിൽ അറിയിച്ചിരുന്നു. രാത്രി 8.30 കഴിഞ്ഞിട്ടും കാണാത്തതിനാൽ അന്വേഷിച്ചു , അപ്പോഴാണ് നൈറ്റ് ക്ലാസിൽ എത്തിയില്ലന്ന് പറയുന്നത്. അധ്യാപകനെ വിളിച്ചപ്പോൾ 4.15 ന് ഷാദിൻ സ്കൂളിൽ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. സ്കൂളിൽ ബന്ധുക്കളുമായി നേരിട്ട് അന്വേഷിച്ചപ്പോൾ ഉച്ചക്ക് ഷാദിൽ മറ്റ് കുട്ടികളുമായി തർക്കം ഉണ്ടായതായും പ്രശ്നം ഉണ്ടാക്കിയ വിദ്യാർത്ഥി കളുടെ രക്ഷിതാക്കൾ സ്കൂളിൽ എത്തിയ ശേഷം എല്ലാവരും മടങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞത്. തർക്ക വിഷയം എന്താണ് എന്ന് വ്യക്തമല്ല , ഈ വിഷയം വീട്ടിൽ അറിയാതിരിക്കാൻ ഭയന്നാകും വരാൻ മടി കാണിച്ച് എവിടെയെങ്കിലും പോയതാകുമെന്നാണ് ഉമ്മ കരുതുന്നത് എന്നാണ് പോലീസിന് നൽകിയ മൊഴി. " എന്ത് പ്രശ്നായാലും പരിഹാരിക്കാലോ , ഉമ്മയെയും ഉപ്പയേയും വേദനിപ്പിക്കല്ലെ .ബന്ധുക്കളും നാട്ടുകാരും സകല സ്ഥലങ്ങളിലും അന്വേഷിക്കാണ്..വേഗം മടങ്ങി വരണേ.. " കണ്ണീരോടെ ഉമ്മ പറയുന്നു.ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷാദിൽ ബസിൽ യാത്ര ചെയ്യുന്ന സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്.

വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ - അല്ലെങ്കിൽ

75 10 755 45, 9946267738, 7594863223

Recent News