
ഗിരീഷ് പുത്തഞ്ചേരി ജില്ലാതല ഗാനാലാപനമത്സരം ഫിബ്രവരി 8ന്
അത്തോളി :ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ജില്ലാതല ഗാനാലാപനമത്സരം (കരോക്കെ) ഫെബ്രുവരി 8ന് പുത്തഞ്ചേരിയിൽ നടക്കും പതിനഞ്ച് വയസ്സിന് താഴെ പ്രായമുള്ളവർ ജൂനിയർ വിഭാഗത്തിലും, മറ്റുള്ളവർ സീനിയർ വിഭാഗത്തിലും മത്സരിക്കും. പങ്കെടുക്കുന്നവർ ഫെബ്രുവരി 7ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. വിജയികൾക്ക് സച്ചിൻദേവ് എം എൽ എ സമ്മാനദാനം നിർവ്വഹിക്കും.
ഫോൺ :9745920739, 9446092850, 8606050510