
കൊങ്ങന്നൂർ ആശാരി കാവ് തിറ മഹോത്സവം
ഫെബ്രു 5 മുതൽ 9 വരെ, നിറത്തിന്
ദക്ഷിണ നൽകി ആചാരങ്ങൾക്ക് തുടക്കമിട്ടു
അത്തോളി : കൊങ്ങന്നൂർ
ആശാരി കാവ് തിറ മഹോത്സവം
ഫെബ്രു 5 മുതൽ 9 വരെ വിവിധ
ആചാരങ്ങളോടെയും കലാപരിപാടികളോടെയും നടക്കും.
ക്ഷേത്ര കാരണന്മാരായ
എൻ പി ശങ്കരൻ ,
കെ ടി അശോകൻ എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറി.
കെട്ടിയാട്ടക്കാരായ കിനാലൂർ പനങ്ങാട് ബ്രദേർസ് ബാബുവിന് നിറത്തിന് ദക്ഷിണ നൽകി ആചാരങ്ങൾക്ക് തുടക്കം കുറിച്ചു.
5 ന് വൈകീട്ട് 6 ന് ഗുരുപൂജ, 7 മണിക്ക് കലാ സംഗമം ,
6 ന് വൈകീട്ട് 6 ന് ഗുരു പൂജ , 7 മണിക്ക് സൗഹൃദ സദസ്സിൽ ജനപ്രതിനിധികളായ വിജയൻ , ശാന്തി
മാവീട്ടിൽ , അനിൽ മാസ്റ്റർ,
ഇ അനിൽ കുമാർ ,
തഫാന റിജാഷ് , എ എം സരിത എന്നിവർ പങ്കെടുക്കും. 8 മണിക്ക് പാട്ട് ഫാമിലിയുടെ ഗാനമേള,
7 ന് വൈകീട്ട് 7 ന് കുട്ടികളുടെ തിരുവാതിരക്കളി യും മാതൃ സമിതിയുടെ തിരുവാതിരക്കളി , തുടർന്ന് വട്ടക്കളി , രാത്രി 10 ന് അഭിനയ കോഴിക്കോടിൻ്റെ നാടകം കേരള സിംഹം പഴശ്ശിരാജ .
8 ന് പ്രധാന ഉത്സവം -
രാവിലെ 6 ന് കലശപൂജ , കഴകം കയറൽ , ദൈവത്തെ ഉണർത്തൽ ,ഉച്ചക്ക് 12 ന് ഗുരുദേവരുടെ വെള്ളാട്ട് , തുടർന്ന് ഭണ്ഡാര മൂർത്തി , കണ്ഠത്ത് രാമൻ, കരിയാത്തൻ , നാഗകാ ളി , ഗുളികൻ എന്നിവരുടെ വെള്ളാട്ട്.
വൈകീട്ട് 6.30 ന് ദീപാരാധന തുടർന്ന് പാണ്ടിമേളത്തിൻ്റെ അകമ്പടിയിൽ ഭഗവതി തിറയോട് കൂടി താലപ്പൊലി , 10.30 ന് ഹാസ്യ വിരുന്നുമായി ജാനു തമാശകൾ ( ലൈവ് സ്റ്റേജ് ഷോ ) ശേഷം മെഗാ നറുക്കെടുപ്പ് .
തുടർന്ന് ഗുരുദേവൻ , ഭണ്ഡാര മൂർത്തി , 5 വേഷത്തോടെ കണ്ഠത്ത് രാമൻ , കരിയാത്തൻ എന്നിവരുടെ തിറകൾ
9 ന് രാവിലെ
ഗുളികൻ തിറ. തുടർന്ന് വാളകം കൂടി സമാപനം.
ഫോട്ടോ : കൊങ്ങന്നൂർ
ആശാരി കാവ് തിറ മഹോത്സവത്തിൻ്റെ ഭാഗമായി
ക്ഷേത്ര കാരണവർ
എൻ പി ശങ്കരനിൽ നിന്നും
കെട്ടിയാട്ടക്കാരൻ കിനാലൂർ പനങ്ങാട് ബ്രദേർസ് ബാബു നിറത്തിന് ദക്ഷിണ ഏറ്റുവാങ്ങി ആചാരങ്ങൾക്ക് തുടക്കം കുറിച്ചു.
ഫോട്ടോ : 2 -ക്ഷേത്ര കാരണന്മാരായ
എൻ പി ശങ്കരൻ ,
കെ ടി അശോകൻ എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറുന്നു.