മൂസക്കോയ മാസ്റ്ററെ നാട് അനുസ്മരിച്ചു ;  നഷ്ടമായത് അത്തോളിയുടെ ചരിത്രത്തെ കുറിച്ച് അവഗാഹമുള്ള വ്യക്തി
മൂസക്കോയ മാസ്റ്ററെ നാട് അനുസ്മരിച്ചു ; നഷ്ടമായത് അത്തോളിയുടെ ചരിത്രത്തെ കുറിച്ച് അവഗാഹമുള്ള വ്യക്തിത്വത്തെയെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
Atholi NewsInvalid Date5 min

മൂസക്കോയ മാസ്റ്ററെ നാട് അനുസ്മരിച്ചു ;


നഷ്ടമായത് അത്തോളിയുടെ ചരിത്രത്തെ കുറിച്ച് അവഗാഹമുള്ള വ്യക്തിത്വത്തെയെന്ന്

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്




അത്തോളി :അത്തോളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് നല്ല അവഗാഹമുള്ള വ്യക്തിത്വമായിരുന്നു മൂസക്കോയ മാസ്റ്ററുടെതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മാസ്റ്റർ പറഞ്ഞു.

അത്തോളി ജി വി എച്ച് എസ് റിട്ട. പ്രിൻസിപ്പൽ പി കെ മൂസക്കോയയുടെ നിര്യാണത്തിൽ അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാടിന് ഏറെ സംഭാവനകൾ നൽകാൻ കഴിയുന്ന മൂസക്കോയ മാസ്റ്ററുടെ വിയോഗം നാടിന് കനത്ത നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം അനുസ്മരിച്ചു.

കെ നളിനാക്ഷൻ അധ്യക്ഷത വഹിച്ചു.

സുനിൽ കൊളക്കാട്,

സി.എം.സത്യൻ,

എം. ഉല്ലാസ് ,

ടി. പി. അബ്ദുൾ ഹമീദ്,

എ എം രാജു,

ജോബി മാത്യു,

കെ.വി അബ്ദുള്ളക്കോയ,

ബിനീഷ് കൊളക്കാട് എന്നിവർ പ്രസംഗിച്ചു.

Recent News