തൊട്ടുകൂടായ്മ: മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചത് : പണിക്കർ സർവീസ് സോസൈറ്റി
കോഴിക്കോട് :പൂജാ വിധികളെ ശരിക്കും മനസ്സിലാക്കാതെയാണ് പൂജ കർമ്മം ചെയ്യുന്ന വർ അയിത്തം കല്പിച്ചുവെന്ന് മന്ത്രി കെ രാധ കൃഷ്ണന്റെ പ്രസ്താവനയെന്ന്
പണിക്കർ സർവീസ് സൊസൈറ്റി പ്രസ്താവിച്ചു.
മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണയുടെ ഭാഗമായുണ്ടായതാണ്.
ദേവ പൂജകഴിയുന്നത് വരെ
പൂജാരിമാർ ആരേയും സ്പർശിക്കാറില്ല,ഇത് ആചാര വിധി പ്രകാരം ചെയ്യുന്ന വസ്തുതയെന്നും
പണിക്കർ സർവീസ് സൊസൈറ്റി ചെയർമാൻ ബേപ്പൂർ ടി കെ മുരളിധരൻ പണിക്കർ സെക്രട്ടറി ഇ എം രാജാമണിയും പറഞ്ഞു.
മതെതര രാജ്യത്ത് മതെതരമില്ല.
ആചാരങ്ങളേയും അനുഷ്ഠാനങ്ങളെയും വളഞ്ഞിട്ട് അക്രമിക്കുകയാണ് എകപക്ഷീയമായി മതെതരവാദികളുടെ പതിവുള്ള കാര്യമാണ്,
ഗണപതി മിത്താണെന്നും സനാതനധർമ്മം പാടേ തുടച്ചുനീക്കണമെന്നുള്ള പ്രസ്താവന. ഒരു ഭാഗത്ത് ആചാരത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു അതോടൊപ്പം.ഗണപതി മിത്തെന്ന് പറഞ്ഞ സ്പീക്കർക്കെതിരെ ഒരു നടപടിയുമില്ല. ഇപ്പോൾ ആചാരം മുറുകെ പിടിച്ച് കർമ്മം ചെയ്ത പൂജാരിക്കെതിരെ സ്പീക്കർ നടപടിയെടുക്കുന്നു.
ഇതു ആചാരങ്ങളോടുള്ള വെല്ലുവിളിയാണ്.
ഈ വിരോധാഭാസം ജനം തിരിച്ചറിയുംവരെ പ്രതിഷേധം തുടരുമെന്നും മുരളീധര പണിക്കർ പറഞ്ഞു.