ജോയ് അറക്കൽ മെമ്മോറിയൽ ബാഡ്മിന്റൺ  ചാംപ്യൻഷിപ്പ് :ഷുഹൈബ് മാലിക്കിനും, വിന്നിദാസിനും ട്രിപ്പിൾ കിരീടം
ജോയ് അറക്കൽ മെമ്മോറിയൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് :ഷുഹൈബ് മാലിക്കിനും, വിന്നിദാസിനും ട്രിപ്പിൾ കിരീടം
Atholi News2 Jul5 min

ജോയ് അറക്കൽ മെമ്മോറിയൽ ബാഡ്മിന്റൺ

ചാംപ്യൻഷിപ്പ് :ഷുഹൈബ് മാലിക്കിനും, വിന്നിദാസിനും ട്രിപ്പിൾ കിരീടം



കോഴിക്കോട്: ജില്ലാ ബാഡ്മിന്റൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജോയ് അറക്കൽ മെമ്മോറിയൽ ജില്ലാ ഷട്ടിൽ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന് സമാപനം

 

അണ്ടർ 19 ആൺ കുട്ടികളുടെ സിംഗിൾസ് , ഡബിൾസ് , മിക്സ് ഡബിൾസിൽ സാമൂതിരി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ഷുഹൈബ് മാലിക്കിനും പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ രണ്ട് സിംഗിൾസ് , മിക്സ്ഡ് ഡബിൾസ് എന്നിവയിൽ ചെറുവണ്ണൂർ ജി എച്ച് എസിലെ പ്ലസ് വൺ വിദ്യാർത്ഥി വിന്നി ദാസിനും ട്രിപ്പിൾ കിരീടം.


അണ്ടർ 11 മുതൽ അണ്ടർ 70 വരെ 356  പേർ മത്സരിച്ചു. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ സമ്മാനദാനം നിർവഹിച്ചു. ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സഞ്ജീവ് സാബു അധ്യക്ഷത വഹിച്ചു.


കേരള ബാഡ്മിന്റൺ സ്റ്റേറ്റ് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് എ വത്സലൻ , എൻ പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറി ഇ ആർ വൈശാഖ് സ്വാഗതവും

ട്രഷറർ കെ ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.


ഫോട്ടോ: 1 . അണ്ടർ 11 മുതൽ അണ്ടർ 70 വരെയുള്ള ചാപ്യാന്മാർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ . രാജഗോപാലിനൊപ്പം


ഫോട്ടാ - 2 : ട്രിപ്പിൾ കിരീടം നേടിയ ,ഇടത് വശം -വിന്നി ദാസ്,വലതു വശം -ഷുഹൈബ് മാലിക്ക്

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec