കൈറ്റ് സർഫിങ് ഫെസ്റ്റിവൽ :
വൺ ഇന്ത്യ കൈറ്റ് സംഘത്തിന് ക്ഷണം',
നയിക്കുന്നത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി
കോഴിക്കോട് :ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രവിശ്യയായ റോഡ്രിഗസ് ഐലൻഡിൽ വെച്ച് ഇന്ന് (ജൂലൈ 30) മുതൽ ഓഗസ്റ്റ് 2 വരെ നടക്കുന്ന ഇൻറർനാഷണൽ കൈറ്റ് സർഫിംഗ് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വൺ ഇന്ത്യ കൈറ്റ് ടീം പങ്കെടുക്കുന്നു.
മൗറീഷ്യസ് റിപ്പബ്ലിക് ടൂറിസം വകുപ്പ്, റോഡ്രിഗസ് ടൂറിസം ഡിപ്പാർട്ട്മെൻറ്, റോഡ്രിഗസ് കൈറ്റ് ടൂറിസം അസോസിയേഷൻ, എയർ മൗറീഷ്യസ് എന്നിവ സംയുക്തമായാണ് അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 135 പ്രൊഫഷണൽ കൈറ്റ് ടീമുകളെ പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങൾ നടത്തുന്നത്.
ലോകത്തെ വിവിധ രാജ്യങ്ങളിലെ കൈറ്റ് ഫെസ്റ്റിവലുകളിൽ പങ്കെടുത്ത് നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ വൺ ഇന്ത്യ കൈറ്റ് ടീമിനെ റോഡ്രിഗസ് കൈറ്റ് സർഫിംഗ് ഫെസ്റ്റിവലിൽ നയിക്കുന്നത് ഇൻറർനാഷണൽ കൈറ്റ് പരിശീലകൻ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അബ്ദുള്ള മാളിയേക്കലും ഒ ഐ കെ ടി ഇൻറർനാഷണൽ കോഡിനേറ്റർ ഷാഹിർ മണ്ണിങ്ങലുമാണ്.
അംഗങ്ങൾക്ക് പാലക്കാട് ലീഡ്സ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് യാത്രയയപ്പ് നൽകി.
ഫോട്ടോ :ടീമിനെ നയിക്കുന്ന അബ്ദുള്ള മാളിയേക്കൽ