ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിന്   വെള്ളിയാഴ്ച തുടക്കം;വൈകിട്ട് 6 ന് മേയർ ഡോ ബീനാ ഫിലിപ്പ് ഉ
ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിന് വെള്ളിയാഴ്ച തുടക്കം;വൈകിട്ട് 6 ന് മേയർ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും
Atholi News29 Jun5 min

ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിന് 

വെള്ളിയാഴ്ച തുടക്കം;വൈകിട്ട് 6 ന് മേയർ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും 



കോഴിക്കോട്: ജില്ലാ ബാഡ്മിന്റൻ അസോസിയേഷന്റെ നേതൃത്വത്തിൽ ജോയ് അറക്കൽ മെമ്മോറിയൽ ജില്ലാ ഷട്ടിൽ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന് വെള്ളിയാഴ്ച തുടക്കം . ജൂലൈ 2 വരെ മത്സരം നടക്കും.

  

വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 6 ന് കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.


ജില്ലാ ബാഡ്മിന്റൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പിവി ശ്രീജിത്ത്‌ അധ്യക്ഷത വഹിക്കും.

കേരള ബാഡ്മിന്റൺ സ്റ്റേറ്റ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് എ വത്സലൻ മുഖ്യതിഥി.


ജോയിന്റ് സെക്രട്ടറി

എ വി ബിനോയ്‌ സ്വാഗതവും 

ട്രഷറർ കെ ഹരികൃഷ്ണൻ നന്ദിയും നിർവഹിക്കും .


സീനിയർ പുരുഷ - വനിത അണ്ടർ 11,13,15, 17, 19, +35 , +40, +45, +50, +55, +55, +60,+65, +70, +75 വിഭാഗങ്ങളിലാണ് മത്സരങ്ങൾ .

ആദ്യ രണ്ട് ദിവസം രാവിലെ 9.30 മുതൽ രാത്രി 8 വരെ മത്സരം നടക്കും.


ജൂലൈ 2 ന് വൈകീട്ട് 6 ന് സമാപന ചടങ്ങിൽ സമ്മാനദാനം നിർവഹിക്കും.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec