ഇനി വാട്സാപ്പിലൂടെ നിങ്ങൾക്കും കഥയും കവിതയുമെഴുതാം !
ഇനി വാട്സാപ്പിലൂടെ നിങ്ങൾക്കും കഥയും കവിതയുമെഴുതാം !
Atholi NewsInvalid Date5 min

ഇനി വാട്സാപ്പിലൂടെ നിങ്ങൾക്കും കഥയും കവിതയുമെഴുതാം !


സുനിൽ കൊളക്കാട്



 നിങ്ങൾ കവിയും കഥാകൃത്തും ഒന്നു മല്ലെങ്കിലും നിങ്ങൾക്കും ഇനി വാട്സാപ്പിലൂടെ കഥയും കവിതയുമെഴുതാം. മാത്രമല്ല ലോകത്തെ ഏതു വിവരവും വാട്സാപ്പിൻ്റെ പുതിയ സംവിധാനമായ മെറ്റാ എഐ നിങ്ങൾക്ക് നിമിഷ നേരം കൊണ്ട് നൽകും. ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം മാത്രമല്ല ചിത്രങ്ങൾ വരക്കാനും കത്തെഴുതാനും പ്രേമലേഖനം എഴുതാനും പറഞ്ഞാൽ മതി മെറ്റ ഉടൻ തയ്യാറാക്കി തരും. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും തത്സമയ വിവരങ്ങൾ നൽകാനും ചിത്രങ്ങൾ സൃഷ്ടിക്കാനും കഴിയും. ആവശ്യമായ തിരുത്തൽ വരുത്തി നിങ്ങൾക്കതുപയോഗിക്കാം. ഈ സൗകര്യം ഈഴാഴ്ചയാണ് വാട്സാപ്പിൽ ലഭ്യമായത്. 

 ഇന്ത്യയിലെ ഒരു വിഭാഗം ഉപയോക്താക്കളുമായി എഐ ചാറ്റ്ബോട്ട് പരീക്ഷിച്ച് മാസങ്ങൾക്ക് ശേഷമാണ് ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ അതിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ്ബോട്ട് മെറ്റാ എഐ ഇന്ത്യയിൽ ലഭ്യമാക്കിയത്. മെറ്റയുടെ എല്ലാ ആപ്പുകളിലുമായി ഒരു ബില്യണിലധികം വരിക്കാരുടെ അടിത്തറയുള്ള രാജ്യമായ ഇന്ത്യ മെറ്റയുടെ ഏറ്റവും വലിയ വിപണിയാണ്. ഗൂഗിൾ അതിൻ്റെ എ ഐ ചാറ്റ്‌ബോട്ട് ജെമിനിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഒമ്പത് ഇന്ത്യൻ ഭാഷകളുമായി ഇന്ത്യയിലേക്ക് വിപുലീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മെറ്റാ എഐ ലോഞ്ച് വരുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഓഗ്മെൻ്റഡ്, ആർട്ടിഫിഷ്യൽ റിയാലിറ്റി സാങ്കേതികവിദ്യകളും വികസിപ്പിക്കുന്ന മെറ്റയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയാണ് മെറ്റാ എഐ. അത് ആർക്കും സൗജന്യമായി ഉപയോഗിക്കാൻ ലഭ്യമാണ്. മെറ്റ എഐ 2024 ഏപ്രിൽ 15-ന് ഇന്ത്യയിൽ ആരംഭിച്ചുവെങ്കിലും ജൂൺ മുതലാണ് വാട്ട്സ് ആപ്പ് , ഉൾപ്പെടെ എല്ലാ മെറ്റാ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമായത്.

മെറ്റാ എഐ നിലവിൽ ഇംഗ്ലീഷിൽ മാത്രമേ ലഭ്യമാകൂ. മലയാളത്തിലെ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും, പക്ഷെ ഇംഗ്ലീഷിലായിരിക്കും. മലയാളത്തിൽ ഉത്തരം വേണമെന്ന് പറഞ്ഞാൽ മെറ്റാ നമ്മോട് പറയും കാത്തിരിക്കൂ, ഞാൻ മലയാളം പഠിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അധികം വൈകാതെ ഒരുപക്ഷേ മലയാളത്തിൽ നമുക്ക് ഉത്തരം കിട്ടിയേക്കാം.

ഇംഗ്ലീഷ് ലഭിക്കുന്ന കഥയും കവിതയും ഒക്കെ നമുക്ക് ഗൂഗിൾ ട്രാൻസ്ലേറ്റർ, ലെൻസ് എന്നിവ ഉപയോഗിച്ച് മലയാളത്തിലേക്ക് മാറ്റിയെടുക്കാനും കഴിയും.

 ഇനി വാട്സാപ്പ് തുറന്നു നോക്കൂ. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാർ മെറ്റാ റഡിയാണ്.

Recent News