തലക്കുളത്തൂർ  സി.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി. പാസിങ് ഔട്ട് പരേഡ് നടത്തി
തലക്കുളത്തൂർ സി.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി. പാസിങ് ഔട്ട് പരേഡ് നടത്തി
Atholi News11 Oct5 min

തലക്കുളത്തൂർ

സി.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി. പാസിങ് ഔട്ട് പരേഡ് നടത്തി




തലക്കുളത്തൂർ: സി.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റ് 313-ന്റെ 2023–2026 ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. എലത്തൂർ എം.എൽ.എ അഡ്വ. വിദ്യാ ബാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത് പരേഡിന്റെ സല്യൂട്ട് സ്വീകരിച്ചു.

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഭിത ചീരോത്ത്, എലത്തൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് പി. ജിതേഷ്, സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. നിമിൻ, എസ്.പി.സി. കോഴിക്കോട് സിറ്റി എ.ഡി. ദിവാകരൻ, എൻ.ഒ. മഹേഷ് ബാബു, സ്കൂൾ മാനേജർ മധു കെ., പ്രിൻസിപ്പൽ ഫാത്തിമ ഹന്ന ഹഗർ, ഹെഡ്മിസ്ട്രസ് നിഷ എൻ. ചിറയിൽ, പി.ടി.എ. പ്രസിഡന്റ് വിജു വി. രാഘവ്, എക്സ്പ്ലോർ അക്കാദമി ചെയർമാൻ അബ്ദുൾ സത്താർ എൻ.കെ., അനിൽകുമാർ, മുൻ പി.ടി.എ. പ്രസിഡന്റ് അഖ്മർ, അർസൽ കുട്ടോത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബീബ കെ. നാഥ്, ശരണ്യ യു.കെ., ഡ്രിൽ ഇൻസ്ട്രക്ടർമാരായ അനീഷ് ആർ.പി., ജസ്ന തേജസ്വിനി, വിനോദ് കുമാർ കെ.കെ. എന്നിവരും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ദിവാകരൻ ടി., വാർഡ് മെമ്പർ സൂര്യ ജോഷിത്ത്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, മുൻ കേഡറ്റുകൾ എന്നിവരും സന്നിഹിതരായിരുന്നു.

പരേഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു.

Recent News