പാലോറ സ്‌ക്കൂളിൽ 1979 എസ് എസ് എൽ സി ബാച്ച് വിദ്യാര്‍ഥികളുടെ സംഗമം
പാലോറ സ്‌ക്കൂളിൽ 1979 എസ് എസ് എൽ സി ബാച്ച് വിദ്യാര്‍ഥികളുടെ സംഗമം
Atholi News11 Oct5 min

പാലോറ സ്‌ക്കൂളിൽ 1979 എസ് എസ് എൽ സി ബാച്ച് വിദ്യാര്‍ഥികളുടെ സംഗമം




ഉള്ള്യേരി : പാലോറ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ 1979-ലെ എസ്എസ് എല്‍ സി ബാച്ച് വിദ്യാര്‍ഥികളുടെ സംഗമം ഉള്ളിയേരി മദ്രസ്സ ഹാളില്‍ നടന്നു. വിവിധ ഡിവിഷനുകളിലായി പഠിച്ച 75 ഓളം പേര്‍ സംഗമത്തില്‍ എത്തിച്ചേര്‍ന്നു. അവരുടെ പഴയകാല സ്‌ക്കൂളോര്‍മ്മകളും, പുതിയ കാലത്തിന്റെ വര്‍ത്തമാനവും പങ്കുവച്ചപ്പോള്‍ അവര്‍ക്കത് ജീവതിത്തിലെ എന്നും സൂക്ഷിക്കുന്ന ദിനമായി മാറി. 

തബലിസ്റ്റ് കൂടിയായ പുരുഷു ഉള്ളിയേരിയുടെ സ്വാഗത ഗാനത്തോടെ ആരംഭിച്ചു. ദിവാകരന്‍ ഉള്ളിയേരി അധ്യക്ഷത വഹിച്ചു. എൻ പി ബാബു അനുസ്മരണ പ്രഭാഷണം നടത്തി. രാഘവന്‍ എം, വിജയന്‍ മുണ്ടോത്ത്, പി.രാജീവന്‍, പി.രമേശന്‍,ദിലീപ് നമ്പി, വി.വി ഹസ്‌ന, കുഞ്ഞീബി, മല്ലിക, കെ.മുഹമ്മദലി അന്നമ്മ തുഷാരഗിരി സംസാരിച്ചു. രവീന്ദ്രന്‍ നമ്പ്യാര്‍ സ്വാഗതവും പ്രസന്ന സി. പി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

Recent News