അത്തോളിയിൽ ഉപജില്ല സ്‌കൂൾ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു
അത്തോളിയിൽ ഉപജില്ല സ്‌കൂൾ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു
Atholi News7 Oct5 min

അത്തോളിയിൽ ഉപജില്ല സ്‌കൂൾ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു




അത്തോളി : രണ്ട് ദിവസങ്ങളിലായി നടക്കുന്ന

ശാസ്ത്രോത്സവത്തിന് ജി വി എച്ച് എസ് എസ് ,ജി . എം. യു.പി എസ് വേളൂർ എന്നീ സ്‌കൂളുകളിലെ വേദികളിൽ തുടക്കമായി.

മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്വാഗതസംഘം ചെയർമാനുമായ എം. ജയകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം കെ മഞ്ജു , ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ അനിൽകുമാർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാന്തി മാവീട്ടിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ 

കെ എം രാജൻ, എ എം

സരിത , കെ എ കെ ഷമീർ ,രമേശൻ മാസ്റ്റർ,ബിനീഷ് കൊളക്കാട്, 

വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഫൈസൽ കെ പി, ജി വി എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് പ്രസീജ പി,ജി എം യു പി സ്കൂൾ വേളൂർ ഹെഡ്മിസ്ട്രസ് സിന്ധു ബി, പന്തലായനി ബി പി സി നാസിബ് കരുവോത്ത്, പി.ടി.എ പ്രസിഡണ്ട് ഷിജു വി എം, എസ് എം സി ചെയർമാൻ ജസ്‌ലീൽ കമ്മോട്ടിൽ,എം പി ടിഎചെയർപേഴ്സൺ ഷിജില എ.ടി, എച്ച് എം ഫോറം കൺവീനർ പ്രജീഷ് എൻ ഡി, ബിജു ഡി കെ,ബൈജാറാണി എം എസ്, അരുൺ കെ തുടങ്ങിയവർ

സംസാരിച്ചു. ജനറൽ കൺവീനർ ജി വി എച്ച് എസ് എസ് പ്രിൻസിപ്പാൾ മീന കെ കെ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ സുനിൽ മൊകേരി നന്ദിയും പറഞ്ഞു.

3400 ഓളം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിലായി മത്സരിക്കും. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, ഐ. ടി എന്നീ മേഖലകളിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്റി തലങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടക്കും.

Recent News