അത്തോളിയിൽ  നബിദിനാഘോഷം
അത്തോളിയിൽ നബിദിനാഘോഷം
Atholi News26 Aug5 min

അത്തോളിയിൽ

നബിദിനാഘോഷം




അത്തോളി:അത്തോളി മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനീറുൽ ഇസ്ലാം മദ്രസയിൽ നടന്ന നബിദിനാഘോഷം അബ്ദുൽ നാസർ ദാരിമി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സി.കെ അബ്ദുറഹിമാൻ അധ്യക്ഷനായി. മുഹമ്മദ് ലത്തീഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി.സദർ മുഅല്ലിം ഷമീർ കമാലി മുഖ്യ പ്രഭാഷണം നടത്തി. സുഹൈൽ ദാരിമി, മുനീർ ദാരിമി,അബ്ദു റസാഖ് അബ്ദുല്ല, സി.കെ മുഹമ്മദ് സംസാരിച്ചു.ഗഫൂർ കളമുള്ളതിൽ സ്വാഗതവും നൗഫൽ അജബ് നന്ദിയും പറഞ്ഞു.പതാക ഉയർത്തൽ, മൗലീദ് പാരായണം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ദഫ് മുട്ട്, ഫ്ലവർ ഷോ,ആദരവ് ,ഉപഹാരവിതരണം, പൊതു പരീക്ഷ സർട്ടിഫിക്കറ്റ് വിതരണം,സമ്മാന വിതരണം,മധുരം വിതരണം,അന്നദാനം തുടങ്ങിയവ നടന്നു.





ചിത്രം:അത്തോളി മുനീറുൽ ഇസ്ലാം മദ്രസ നബിദിനാഘോഷം നാസർ ദാരിമി ഉദ്ഘാടനം ചെയ്യുന്നു

Recent News