പാരഗൺ - 2025 :പിന്നണി ഗായകൻ ശാന്തൻ മുണ്ടോത്തിന്
മന്ത്രി മുഹമ്മദ് റിയാസ്പുരസ്ക്കാരം
സമ്മാനിച്ചു
കോഴിക്കോട്: പാരഗൺ വത്സൻ സരസ്വതി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കഴിഞ്ഞ കാൽനൂറ്റാണ്ടായി ജില്ലയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്നു.
ഇത്തവണ കോഴിക്കോട് പ്രൊവിഡൻസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
പിന്നണി ഗായകൻ ശാന്തൻ മുണ്ടോത്തിന് പാരഗൺ പുരസ്കാരം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സമ്മാനിച്ചു.10001രൂപയും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം ' ഡോ.വർഗീസ് ചക്കാലക്കൽ ശാന്തൻ മുണ്ടോത്തിനെ ആദരിച്ചു. എഴുത്തുകാരൻ യു കെ കുമാരൻ മുഖ്യാതിഥിയായിരുന്നു.