നാടൻ പാട്ട് പാടി കലാഭവൻ മണി അനുസ്മരണ സന്ദേശ യാത്ര ;  പാട്ട് പാടി ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡൻ്
നാടൻ പാട്ട് പാടി കലാഭവൻ മണി അനുസ്മരണ സന്ദേശ യാത്ര ; പാട്ട് പാടി ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡൻ്റ്
Atholi NewsInvalid Date5 min

നാടൻ പാട്ട് പാടി കലാഭവൻ മണി അനുസ്മരണ

സന്ദേശ യാത്ര ;


പാട്ട് പാടി ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡൻ്റ്





അത്തോളി : അമ്മ നാടൻ കലാവേദി ചാരിറ്റബിൾ ട്രസ്റ്റ് 10ആം മത്

കലാഭവൻ മണി അനുസ്മരണ സന്ദേശ യാത്ര സംഘടിപ്പിച്ചു.അത്തോളി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻ വശത്ത്നിന്നും നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നാടൻ പാട്ടുകളെ കുറിച്ചുള്ള ഓർമ്മകളിൽ കലാഭവൻ മണിയേയും മലയാളികൾ ഓർക്കുമെന്ന് അദ്ദേഹം അനുസ്മരിച്ചു.അമ്മ നാടൻ കലാവേദി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അനീഷ് അത്തോളി അധ്യക്ഷത വഹിച്ചു.

മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി, ഹരിദാസൻ വേളൂർ എന്നിവർ മുഖ്യാതിഥിയായി. കലാഭവൻ മണിയോടൊപ്പം നാടൻ പാട്ട് കലാകാരന്മാരായ ജിതേഷ് കിക്കിടിപ്പുറം, ബാനർജി, ബിജേഷ് എന്നിവരെയും അനുസ്മരിച്ചായിരുന്നു യാത്ര. വെള്ളിയാഴ്ച രാവിലെ 11 ഓടെ അത്തോളിയിൽ നിന്നും തുടങ്ങി അത്താണി , തിരുവങ്ങൂർ, പൂക്കാട് , പയ്യോളി, പേരാമ്പ്ര തുടർന്ന് വൈകീട്ട് ഉള്ളിയേരിയിൽ സമാപിച്ചു. നാടൻ പാട്ട് കലാകാരന്മാരായ

അനീഷ് അത്തോളി, വിനു അടുവാട് , സുശാന്ത് വേളൂർ

അനഘ പേരാമ്പ്ര എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു




ഫോട്ടോ :അമ്മ നാടൻ കലാവേദി ചാരിറ്റബിൾ ട്രസ്റ്റ് 10ആം മത്

കലാഭവൻ മണി അനുസ്മരണ സന്ദേശ യാത്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

Recent News