അത്തോളിയിലെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കണം; ഒപ്പ് ശേഖരണ ക്യാമ്പയിനുമായി ഓട്ടോ തൊഴിലാളി കോർഡിനേഷൻ
അത്തോളിയിലെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കണം; ഒപ്പ് ശേഖരണ ക്യാമ്പയിനുമായി ഓട്ടോ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി
Atholi News2 Oct5 min

അത്തോളിയിലെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കണം; ഒപ്പ് ശേഖരണ ക്യാമ്പയിനുമായി ഓട്ടോ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി




അത്തോളി: ഗ്രാമപഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കണമെന്നും 2026–27 സാമ്പത്തിക വർഷത്തിൽ ഫണ്ട് വകയിരുത്തിയ റോഡുകളുടെ പ്രവൃത്തികൾ ഡിസംബറിന് മുമ്പ് പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന ഒപ്പ് ശേഖരണ ക്യാമ്പയിൻ തുടരുന്നു.

ക്യാമ്പയിന്റെ മൂന്നാം ദിവസത്തെ ഉദ്ഘാടനം കുനിയിൽക്കടവ് ജംഗ്ഷനിൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. എം. സുരേഷ് ബാബു നിർവഹിച്ചു. ഷാജി കെ. പി. അധ്യക്ഷത വഹിച്ചു.

സിദ്ദീഖ് പി. കെ., റിയാസ് കോളിയോട്ട് താഴം, ഷിജു പാലാഴി, ഭുവൻ ദാസ്, ഹക്കീം എന്നിവർ സംസാരിച്ചു.

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ച് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി വരും ദിവസങ്ങളിലും ജനങ്ങളിൽ നിന്ന് ഒപ്പുകൾ ശേഖരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Recent News