ഹജ്ജ് യാത്രയയപ്പ്
ഹജ്ജ് യാത്രയയപ്പ്
Atholi NewsInvalid Date5 min

ഹജ്ജ് യാത്രയയപ്പ്


അത്തോളി: അത്തോളിയിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്ന മുസ് ലിം ലീഗ് പ്രവർത്തകരായ അബ്ദുസമദ് പാണക്കാട്, കെ.വി ബഷീർ, നൗഫൽ വടക്കയിൽ എന്നിവർക്ക് പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.യോഗം മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അബ്ദുറഹിമാൻ അധ്യക്ഷനായി. ഷമീർ കമാലി പ്രാർത്ഥനക്ക് നേതൃത്വം നൽകി.ചടങ്ങിൽ പഞ്ചായത്തിലെ വിവിധ ശാഖകളിൽ നിന്നും സ്വരൂപിച്ച കോഴിക്കോട് സി.എച്ച് സെന്റർ റമസാൻ ഫണ്ട് സി.കെ അബ്ദുറഹിമാൻ സി.എച്ച് സെന്റർ പ്രതിനിധി പി.കെ അബ്ദുൽ സമദിന് കൈമാറി.എസ് ടി യു ജില്ലാ സെക്രട്ടറി കെ.പി മുഹമ്മദലി,അബൂദാബി കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റസാഖ് അബ്ദുല്ല കേളോത്ത്, കരിമ്പയിൽ അബ്ദുൽ അസീസ്, കെ. ടി.കെ ഹമീദ്, ടി.കെ അബൂബക്കർ മാസ്റ്റർ,കെ.ടി.കെ ബഷീർ,ഹൈദർ കൊളക്കാട്, സി.കെ മുഹമ്മദ്, കെ.അബ്ദുൽ ലത്തീഫ് ഹാജി, മൊയ്തു ആര്യാടത്ത്, കെ.ടി താഹിർ,ഫൈസൽ ഏറോത്ത്, സിറാജ് കണ്ണിപ്പൊയിൽ, വി.പി അബ്ദുൽ ഖാദർ സംസാരിച്ചു. മുസ് ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ് സ്വാഗതവും ട്രഷറർ മുസ്തഫ കൊളക്കാട് നന്ദിയും പറഞ്ഞു.


ചിത്രം:അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി ഹജ്ജ് യാത്രയയപ്പ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്യുന്നു

Recent News