"കാണുക കൺനിറയെ കടലിനെ" ...  റേഡിയോ നടകവുമായി  ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം
"കാണുക കൺനിറയെ കടലിനെ" ... റേഡിയോ നടകവുമായി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം
Atholi News29 Jun5 min

"കാണുക കൺനിറയെ കടലിനെ" ...

റേഡിയോ നടകവുമായി

ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം 



അത്തോളി: വായനാ വാരാഘോഷത്തിന്റെ ഭാഗമായി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൽ റേഡിയോ നാടക ലിസണിംഗ് സെഷൻ സംഘടിപ്പിച്ചു. കോഴിക്കോട് ആകാശവാണി അഖിലകേരള നാടകോൽസവത്തിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ "കാണുക കൺനിറയെ കടലിനെ" എന്ന നാടകമാണ് പ്രക്ഷേപണം ചെയ്തത്. തിക്കോടിയൻ, ഉറൂബ്, കെ. രാഘവൻ മാഷ് എന്നിവർ കഥാപാത്രങ്ങളായി എത്തുന്ന നാടകത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആകാശവാണി ആർട്ടിസ്റ്റ് ജോബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. news image

ആകാശവാണി

നമ്മുടെ സംസ്കാരത്തിന്റെ അഭിവാജ്യ ഘടകമായിരുന്നുവെന്നും, തലമുറകൾക്ക് പുതിയ കാഴ്ചപ്പാടുകളും അറിവുകളും പകർന്ന ഒരു മാധ്യമമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആ പാരമ്പര്യം മറക്കാതെ സംരക്ഷിക്കുകയും പുതിയ തലമുറയിലേക്ക് എത്തിക്കുകയും ചെയ്യുന്ന പ്രിയദർശിനി ഗ്രന്ഥശാലയുടെ ഈ സംരംഭം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

 രക്ഷാധികാരി കെ. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 


നാടകത്തെക്കുറിച്ച് അഷ്‌റഫ് ചിടത്തിൽ, സുരേഷ് അക്ഷരി, വിനോദ് കെ. പി. എന്നിവർ സംസാരിച്ചു. തിക്കോടിയനുമായുള്ള തന്റെ ഓർമ്മകളും ബന്ധവും കെ. സി. വിജയൻ പങ്കുവെച്ചു.

ഗ്രന്ഥശാല പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. 

ഗ്രന്ഥശാല സെക്രട്ടറി ഷിബി പി. സ്വാഗതവും

കരീം കൊളക്കാട് നന്ദിയും രേഖപ്പെടുത്തി.

Recent News