ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൽ  വായന വാരാഘോഷം
ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൽ വായന വാരാഘോഷം
Atholi News20 Jun5 min

ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൽ

വായന വാരാഘോഷം




അത്തോളി:പി.എൻ പണിക്കരുടെ സ്മരണയിൽ ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വായന വാരാഘോഷത്തിന് തുടക്കമായി. കൊളക്കാട് വെൽഫയർ സ്‌കൂളിലെ കൊച്ചു കൂട്ടുകാർക്കായ് ഒരുക്കിയ സായാഹ്ന സദസിൽ നടന്ന പുസ്തകപരിചയം, സ്നേഹ സമ്മാന വിതരണം, 'മിണ്ടിയും പറഞ്ഞും അല്പനേരം'ചടങ്ങുകൾ ശ്രദ്ധേയമായി. സ്കൂൾ അധ്യാപിക കെ.പിസൈബുന്നിസ അധ്യക്ഷയായി.ഗ്രന്ഥശാലയുടെ സമ്മാനമായ പുസ്തക കിറ്റ് ലൈബ്രറി കൗൺസിലർ കെ.വി കൃഷ്ണകുമാരി വിദ്യാലയത്തിന് കൈമാറി.പി. ടി. എ പ്രസിഡന്റ് സെമീറ, ലീഡർ മുഹമ്മദ് അമീൻ, റിട്ട. ഇൻസ്പെക്ടർ പി.എം മുരളി, കെ.വൈശാഖ് സംസാരിച്ചു. സെക്രട്ടറി പി.എം ഷിബി സ്വാഗതവും കെ. ലിഗേഷ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ നെഹ ഫാത്തിമ ഫാത്തിമ ലുത്ഫ, ലൈബ്രേറിയൻ ധന്യ ഗണേഷ് പരിപാടികൾക്ക് നേതൃത്വം നൽകി.

Recent News