ആരോഗ്യ സംരക്ഷണത്തിന് പുതു സ്പർശം;  ഹീൽ ഹബ്ബ് ഫിസിയോതെറാപ്പി ആൻ്റ് റീഹാബിലിറ്റേഷൻ സെന്റർ ഞായറാഴ്ച (
ആരോഗ്യ സംരക്ഷണത്തിന് പുതു സ്പർശം; ഹീൽ ഹബ്ബ് ഫിസിയോതെറാപ്പി ആൻ്റ് റീഹാബിലിറ്റേഷൻ സെന്റർ ഞായറാഴ്ച ( 17 - 5 - 2026 )പ്രവർത്തനം ആരംഭിക്കും
Atholi NewsInvalid Date5 min


ആരോഗ്യ സംരക്ഷണത്തിന് പുതു സ്പർശം;

ഹീൽ ഹബ്ബ് ഫിസിയോതെറാപ്പി ആൻ്റ് റീഹാബിലിറ്റേഷൻ സെന്റർ ഞായറാഴ്ച ( 17 - 5 - 2026 )പ്രവർത്തനം ആരംഭിക്കും




അത്തോളി : ആരോഗ്യ സംരക്ഷണത്തിന് പുതു സ്പർശവുമായി ഇനി ഹീൽ ഹബ്ബ് ഫിസിയോതെറാപ്പി ആൻ്റ് റീഹാബിലിറ്റേഷൻ സെന്റർ അത്തോളിയിലും പ്രവർത്തനം ആരംഭിക്കുന്നു.

അത്തോളി ഹൈസ്കൂളിന് സമീപം റോയൽ എൻഫീൽഡ് ഷോറുമിന് പിറക് വശത്തെ കെട്ടിടത്തിൽ ആരംഭിക്കുന്ന ഹീൽ ഹബ് ഞായറാഴ്ച 

( 17 -5- 2026) രാവിലെ 11 ന് വി ടി സൂരജ് 

എം എൽ എ ഉദ്ഘാടനം ചെയ്യും.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. സി ആർ സി ഡയറക്ടർ ഡോ റോഷൻ ബിജിലി മുഖ്യാതിഥിയാകും. സ്വിച്ച് ഓൺ കർമ്മം ഡോ പി സി മുരളീധരൻ നിർവ്വഹിക്കും. ഹീൽ ഹബ് ചെയർമാൻ നിസാർ മഠത്തിൽ സ്വാഗതവും 

മുബാറക് കെ നന്ദിയും പറയും .

ഉദ്ഘാടന ദിവസം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 രോഗികൾക്ക ഫിസിയോ തെറാപ്പി വിലയിരുത്തലും ഫിസിയോ തെറാപ്പി സെക്ഷനും സൗജന്യമായിരിക്കും.

✅ ന്യൂറോ / ഓർത്തോ / സ്പോർട്സ് ഫിസിയോതെറാപ്പി

✅ കുട്ടികൾക്കായുള്ള പ്രത്യേക ഫിസിയോതെറാപ്പി

✅ സ്പീച്ച് തെറാപ്പി & കൗൺസിലിംഗ്

✅ വീട്ടിലെത്തിയുള്ള ചികിത്സാ സൗകര്യം

✅ പരിചയസമ്പന്നരായ ഫിസിയോതെറാപ്പിസ്റ്റുകൾ

"വീണ്ടെടുക്കൽ മികവോടെ, കരുണയുള്ള പരിചരണം " എന്ന ശീർഷകത്തോടെ ആരംഭിക്കുന്ന ഹിൽ ഹബ് അത്തോളി ബ്രാഞ്ചിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായി ചെയർമാൻ അറിയിച്ചു. 


രജിസ്ട്രേഷൻ, കൂടുതൽ വിവരങ്ങൾ


📞 9544 418 400

📞 0496-2238400

Recent News