കേരളസ്റ്റേറ്റ്   കബഡി ടീം: ജില്ലാ ടീമിലെ    തോരായി അലൻ ശ്രീധറിന് സ്‌നേഹാദരവ്
കേരളസ്റ്റേറ്റ് കബഡി ടീം: ജില്ലാ ടീമിലെ തോരായി അലൻ ശ്രീധറിന് സ്‌നേഹാദരവ്
Atholi News20 Sep5 min

കേരളസ്റ്റേറ്റ് 

കബഡി ടീം: ജില്ലാ ടീമിലെ  

തോരായി അലൻ ശ്രീധറിന് സ്‌നേഹാദരവ്



അത്തോളി:കേരളസ്റ്റേറ്റ് കബഡി ടീം ആൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗത്തിലേക്ക് സെലക്ഷൻ നേടിയ കോഴിക്കോട് ജില്ലാ ടീമിന്റെ അഭിമാന താരം അലൻ ശ്രീധർ ശിവഗംഗ തോരായിക്ക് രാധേശ്യാം ബാലഗോകുലം തോരായിയുടെ സ്നേഹാദരവ്.

 കാസർഗോഡ് തൃക്കരിപ്പൂരിൽ നിന്ന് സെലക്ഷൻ കഴിഞ്ഞ് വീട്ടിലെത്തിയ അലനെ ഞായറാഴ്ച (20-09-26) ബാലഗോകുലം സമിതി അംഗങ്ങൾ വീട്ടിലെത്തി

ഉപഹാര സമർപ്പണം നടത്തി .സമിതി

അംഗങ്ങളായ ടി കെ കൃഷ്ണൻ , കൃഷ്ണൻ മണാട്ട്, യു കെ അനിൽകുമാർ 

സുധാകരൻ ആനപ്പാരി, ലില്ലി മോഹൻ എന്നിവർ ഷാൾ അണിയിച്ച് മൊമന്റോ നൽകി ആദരിച്ചു.

അത്തോളി ഗ്രാമ പഞ്ചായത്തിൽ വാർഡ് 19 തോരായി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിന് സമീപം "ശിവഗംഗ"യിൽ ബബീഷ് -അശ്വതി ദമ്പതികളുടെ മകനായ അലൻ,

അത്തോളി

 ജി.വി.എച്ച്.എസ്സ്. സ്ക്കൂൾഎട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

ഇരട്ടകളിൽ ഏക സഹോദരി അനൈഗ രേവതി അതേ സ്കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

പരിശീലനമൊന്നുമില്ലാതെ സംസ്ഥാന തലത്തിലേക്ക് ഉയരാൻ കഴിഞ്ഞത്‌

തന്നെ അലന്റെ ആത്മസമർപ്പണം ഒന്നു കൊണ്ട് മാത്രമാണെന്ന് അമ്മ അശ്വതി ബബീഷ് പറഞ്ഞു. ഇനിയും മുന്നോട്ട് പോവാൻ

സംസ്ഥാന സർക്കാറിന്റെ സഹകരണവും സാമ്പത്തിക കരുതലുമാണ് ഇവരുടെ പ്രതീക്ഷ

Recent News